മദര്‍ ​േതരേസ മിഷണറീസ് ഓഫ് ചാരിറ്റിയു​ടെ അനാഥമന്ദിരങ്ങളിൽ പരിശോധന

ന്യൂഡൽഹി: മദർ തേരേസ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള രാജ്യമെമ്പാടുമുള്ള ബാലമന്ദിരങ്ങളിൽ പരിശോധന നടത്താൻ ഉത്തരവ്​. മിഷണറീസ്​ ഒാഫ്​ ചാരിറ്റി നടത്തി വരുന്ന അനാഥ മന്ദിരങ്ങളിൽ നിന്നും കുട്ടികളെ അനധികൃതമായി ദത്തുനല്‍കുന്നുവെന്ന പരാതികളെത്തുടര്‍ന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചാരറ്റി ട്രസ്​റ്റി​​​െൻറ കീഴിലുള്ള കേന്ദ്രങ്ങള്‍ ദത്തു നല്‍കല്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുമുണ്ട്. 
മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജാര്‍ഖണ്ഡിലെ നിർമൽ ഹൃദയ്​ എന്ന ബാലകേന്ദ്രത്തില്‍ നിന്ന് നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിട്ടത്. 

റാഞ്ചിയിലെ നിർമൽ ഹൃദയ്​ എന്ന സഥാപനത്തിൽ നിന്നും മൂന്നു കുട്ടികളെ വിറ്റുവെന്നും ഒരു കുഞ്ഞിനെ സൗജന്യമായി നൽകിയെന്നും മിഷണറി ഒാഫ്​ ചാരിറ്റിയിലെ കന്യാസ്​ത്രീ കുറ്റസമ്മതം നടത്തിയിരുന്നു. സംഭവത്തിൽ കൊൺസെല, അനിമ ഇൻഡ്​വാർ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. 

ദത്തെടുക്കല്‍ നിയമാവലികളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയതിനെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ചാരിറ്റി അവരുടെ അനാഥമന്ദിരങ്ങളില്‍ ദത്തെടുക്കല്‍ നിര്‍ത്തിവെച്ചിരുന്നു.പുതുക്കിയ നിയമാവലി പ്രാബല്യത്തില്‍ വന്നതു മുതല്‍ക്ക് സംഘടന ദത്തെടുക്കല്‍ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കുകയും ശേഷിക്കുന്ന കുട്ടികളെ രാജ്യത്തെ മറ്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ദമ്പതികള്‍ക്ക് മാത്രമല്ല ഒറ്റ രക്ഷിതാവിനും കുട്ടികളെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി ദത്തെടുക്കാന്‍ അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നയത്തില്‍ പ്രതിഷേധിച്ചായിരുന്നു സംഘടനയുടെ ഈ തീരുമാനം. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു.
 

Tags:    
News Summary - All Mother Teresa Care Homes To Be Inspected After Baby-Selling Scandal- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.