ഭോപ്പാല്‍: വന്യമൃഗ ആക്രമണത്തിന് നാടിന്റെ ഉറക്കം കെടുത്തുമ്പോൾ മധ്യപ്രദേശിൽ നിന്നൊരു സന്തോഷ വാർത്ത. ഇനി മേലിൽ മധ്യപ്രദേശില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങളുമായി ഓള്‍ ഇന്ത്യ റേഡിയോ(എ.ഐ.ആർ) ഉണ്ടാവും. മധ്യപ്രദേശിൽ ആനകള്‍, കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ സഞ്ചാരത്തെ കുറിച്ച് റേഡിയോ വഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണീ പുതിയ പദ്ധതി.
വന്യമൃഗശല്യം മൂലം ഏറെ പ്രയാസം നേരിടുന്ന ഷാഹ്‌ഡോള്‍, ഉമാരിയ, അനുപൂര്‍ ജില്ലകളിലെ ഗ്രാമീണരാണീ പദ്ധതിയുടെ ഗുണഭോക്താക്കൾ. ആനകള്‍, കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ സാന്നിധ്യത്തെ കുറിച്ച് മാത്രമല്ല, വന്യമൃഗങ്ങളെ നേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആകാശവാണി മുന്നറിയിപ്പുകള്‍ നല്‍കി തുടങ്ങിയിരിക്കുകയാണിപ്പോൾ.
മധ്യപ്രദേശ് വനം വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആകാശവാണിയിലെ വിവിധ പരിപാടികള്‍ക്കിടയില്‍ ജനങ്ങളിലെത്തിക്കും. ഛത്തീസ്ഗഡില്‍ ആനകളുടെ സഞ്ചാരത്തെ കുറിച്ച് ജനങ്ങള്‍ക്ക് സമാന രിതിയില്‍ മുന്നറിയിപ്പുകള്‍ നല്‍കിവരുന്നുണ്ട്. പുതിയ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ ഈരീതി അവലംഭിക്കാൻ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.