അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, മലപ്പുറം സെൻറർ; കേന്ദ്രസർക്കാരി​െൻറ അനാസ്ഥ അവസാനിപ്പിക്കണമെന്ന് എ.എം.യു കോർട്ടിൽ എ.എ. റഹീം

അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ മലപ്പുറം അടക്കമുള്ള സെൻററുകളുടെ വികസനപ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന കേന്ദ്രസർക്കാരി​െൻറ അനാസ്ഥ ഉടൻ അവസാനിപ്പിക്കണമെന്ന് എ.എ. റഹീം എം.പി. അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി കോർട്ടി​െൻറ പ്രത്യേക യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു എം.പി .

സച്ചാർ കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം 2010ലാണ് അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ മലപ്പുറം സെൻറർ പശ്ചിമ ബംഗാളിലെ മുർഷിതബാദ് നോടൊപ്പം സ്ഥാപിതമാവുന്നത്. നിലവിൽ കേവലം മൂന്ന് ഡിപ്പാർട്ട്മെൻറുകൾ മാത്രമാണ് സെൻററിൽ പ്രവർത്തിക്കുന്നത്. 1200 കോടിയുടെ വിശദമായ ഡി.പി.ആർ അംഗീകരിച്ചെങ്കിലും 104 കോടി രൂപ മാത്രമാണിത് വരെ ലഭിച്ചിട്ടുള്ളത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരു രൂപ പോലും കേരളത്തിലെ ക്യാമ്പസിനായി അനുവദിച്ചിട്ടില്ല. അതേ സമയം കേരള സർക്കാർ മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. 343 ഏക്കറിലധികം ഭൂമി ഏറ്റെടുത്ത് യൂണിവേഴ്സിറ്റിക്ക് കൈമാറി. ജല - വൈദ്യുത വിതരണത്തിനു ആവശ്യമായ സജീകരണങ്ങളും തയ്യാറാക്കി.

ന്യൂനപക്ഷത്തോടും - കേരളത്തോടുമുള്ള കടുത്ത വിരോധത്തി​െൻറ സാക്ഷ്യമാണ് കേന്ദ്ര സർക്കാരി​െൻറ ഈ അനാസ്ഥ. കേന്ദ്ര സർക്കാരി​െൻറ അതേ നയം തുടരുന്ന സർവകലാശാല അധികൃതരുടെ കെടുകാര്യസ്ഥത അവസാനിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് എം.പി യോഗത്തിൽ ആവശ്യപ്പെട്ടു. അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കണം.അടിസ്ഥാന സൗകര്യ വികസനത്തിനായി ലോൺ എടുക്കാൻ ആവശ്യപ്പെടുന്ന പിന്തിരിപ്പൻ തീരുമാനം റദ്ദാക്കണമെന്നും എ.എ. റഹീം എം.പി കൂട്ടിച്ചേർത്തു.

എ.എം.യു കോർട്ട് അംഗമായി രാജ്യസഭയിൽ നിന്നും തിരഞ്ഞെടുത്തതിന് ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇന്ന് നടന്നത്. എക്സിക്യൂട്ടീവ് കൗൺസിൽ ശുപാർശ ചെയ്ത അഞ്ച് വൈസ് ചാൻസിലർ സ്ഥാനാർത്ഥികളിൽ നിന്നും രാഷ്ട്രപതിയുടെ അന്തിമ തീരുമാനത്തിനായി മൂന്ന് സ്ഥാനാർത്ഥികളെ രഹസ്യ ബാലറ്റിലൂടെ കോർട്ട് തിരഞ്ഞെടുത്തു.

Tags:    
News Summary - Aligarh Muslim University, Malappuram Centre; The apathy of the central government should end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.