മുൻ തമിഴ്നാട് കോൺഗ്രസ് മേധാവി അഴഗിരി എംപിയായ കങ്കണ റണാവത്തിനെതിരെയാണ് വിവാദ പ്രസ്താവന നടത്തിയത്. കങ്കണ റണാവത്ത് ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനം സന്ദർശിച്ചാൽ അവരുടെ കരണത്തടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശം വിവാദത്തിന് തിരികൊളുത്തി.
ഇതിന് കങ്കണ തന്നെ മറുപടി നൽകി. ഇന്ത്യയിൽ എവിടെ വേണമെങ്കിലും തനിക്ക് പോകാമെന്നും ആർക്കും തന്നെ തടയാൻ കഴിയില്ലെന്നും കങ്കണ പറഞ്ഞു. എന്നെ വെറുക്കുന്നവരുണ്ടെങ്കിൽ അവർക്കിടയിൽ എന്നെ സ്നേഹിക്കുന്നവരുമുണ്ടെന്ന് കങ്കണ പറഞ്ഞു. മുൻ തമിഴ്നാട് കോൺഗ്രസ് മേധാവി കെ.എസ്. അഴഗിരിയുടെ പ്രസ്താവനയോടെയാണ് വിവാദം ആരംഭിച്ചത്.
കെ.എസ്. അഴഗിരിയുടെ പ്രസ്താവനഇങ്ങനെ, പത്തു പതിനഞ്ച് കർഷകർ എന്റെ അടുത്ത് വന്ന് ദുർബലരായ സ്ത്രീ കർഷകരാണ് മണ്ണിൽ ജോലി ചെയ്യുന്നതെന്ന് കങ്കണ റണാവത്ത് പറഞ്ഞതായി പറഞ്ഞു" എന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിച്ച കെ.എസ്. അഴഗിരി പറഞ്ഞു. വയലുകളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും അവർ വളരെ കഠിനാധ്വാനികളും ധീരരുമാണെന്നും എന്തും ചെയ്യാൻ കഴിവുള്ളവരാണെന്നും അഴഗിരി പറഞ്ഞു.
ഇതിന് മറുപടിയായി എന്നാൽ അവർക്ക് 100 രൂപ കൊടുക്കൂ അവർ എവിടെയെങ്കിലും പോകട്ടെയെന്ന് കങ്കണ പറഞ്ഞു. ഇത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവർ ഒരു വനിത എംപിയാണ്, എന്നിട്ടാണ് അവർ സ്ത്രീ കർഷകരെ വിമർശിക്കുന്നത്. ആ സ്ത്രീകൾ ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇത്രയും തരംതാണരീതിയിൽ ഒരു ലോക്സഭാംഗത്തിന് എങ്ങനെ സംസസാരിക്കാൻ സാധിക്കുന്നെന്ന് അഴഗിരി അഭിപ്രായപ്പെട്ടു.
ഏതാനും മാസങ്ങൾക്ക് മുമ്പ് കങ്കണ റണാവത്ത് വിമാനത്താവളം സന്ദർശിച്ചപ്പോൾ ഒരു വനിതാ സുരക്ഷ ഉദ്യോഗസ്ഥ തന്റെ കരണത്തടിച്ചതായി അവർ പറഞ്ഞതായി അഴഗിരി പറഞ്ഞു. കർഷകരോട് അഴഗിരി പറഞ്ഞിട്ടുണ്ട് കങ്കണയെങ്ങാനും നമ്മുടെ പ്രദേശത്തേക്ക് വന്നാൽ, വനിത സുരക്ഷ ഉദ്യോഗസ്ഥൻ വിമാനത്താവളത്തിൽ ചെയ്ത അതേ കാര്യം ചെയ്യണമെന്ന്. അപ്പോൾ മാത്രമേ അവർക്ക് തന്റെ തെറ്റ് തിരുത്താൻ കഴിയൂ."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.