അൽ അഖ്​സ ആക്രമണം; ജമാഅത്ത്​ അമീർ അപലപിച്ചു

ന്യൂഡൽഹി: ഫലസ്​തീൻ അൽ അഖ്​സ മസ്​ജിദി​േലക്ക്​ ഇസ്രായേൽ പൊലീസ്​ ഇരച്ചുകയറി നടത്തിയ ആക്രമണത്തെ ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ അമീർ സആദത്തുല്ലാ ഹുസൈനി അപലപിച്ചു. അന്തർദേശീയ സമൂഹം അടിയന്തരമായി നേരിടേണ്ട പ്രകോപനമാണിതെന്ന്​ അദ്ദേഹം പറഞ്ഞു.

ഇസ്രാ​േയൽ പൊലീസി​െൻറ വെടിവെപ്പിലും ആക്രമണത്തിലും 178 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. അതിൽ 88 പേർ ആശുപത്രിയിലാണ്​. ലോകമൊട്ടുക്കുമുള്ള മുസ്​ലിംകളുടെ മതവികാരം ​വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടാണ്​ വിശുദ്ധ റമദാനിലെ അവസാന ദിനങ്ങളിൽ അൽ അഖ്​സ പള്ളിയെ ആക്രമണത്തിന്​​ തെരഞ്ഞെടുത്തതെന്നും ഹുസൈനി കുറ്റപ്പെടുത്തി.

Tags:    
News Summary - Al-Aqsa attack; Jamaat-e-Islami condemned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.