Posted On
date_range Updated On
date_range മണൽ ഖനന അഴിമതി: അഖിലേഷിന് പിന്നാലെ സി.ബി.െഎ
ന്യൂഡൽഹി: യു.പിയിൽ പ്രതിപക്ഷം വിശാല സഖ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾക്കു പിന ്നാലെ സമാജ്വാദി പാർട്ടി നേതാവും മുൻമുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ കുരുക്കാ ൻ സി.ബി.െഎ. യു.പിയിലെ മണൽ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് അഖിലേഷിനെ ചോദ്യം ചെയ്യുമെന്ന് സി.ബി.െഎ വ്യക്തമാക്കി. ഇൗ കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലും യു.പിയിലുമായി 12 സ്ഥലങ്ങളിൽ റെയ്ഡ് നടന്നു.
2012-13 കാലത്ത് അഖിലേഷ് ഖനന വകുപ്പിെൻറ ചുമതല വഹിച്ചിട്ടുണ്ട്. വിശാല സഖ്യത്തിനൊരുങ്ങുന്ന മായാവതി ഇതിനകംതന്നെ അഴിമതി കേസിൽ സി.ബി.െഎ അന്വേഷണ നടപടികൾ നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.