സഖ്യക‍ക്ഷിനേതാവ് ജയന്ത് ചൗധരിക്ക് എസ്.പി രാജ്യസഭ സീറ്റ് നൽകിയേക്കില്ല

ലഖ്നോ: സഖ്യക‍ക്ഷിനേതാവായ ജയന്ത് ചൗധരിക്ക് സമാജ് വാദി പാർട്ടി രാജ്യസഭ സീറ്റ് നൽകിയേക്കില്ലെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിൽ ഒഴിവുവരുന്ന സീറ്റുകളിൽ പാർട്ടിക്ക് ജയിക്കാൻ കഴിയുന്ന മൂന്നെണ്ണത്തിൽ രണ്ടെണ്ണത്തിലേക്കും ഇതിനകം നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് പാർട്ടി വിട്ട മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ, ജാവേദ് അലി ഖാന്‍ തുടങ്ങിയവരാണ് എസ്.പി ടിക്കറ്റിൽ മത്സരിക്കുന്നത്.

അവശേഷിക്കുന്ന മൂന്നാമത്തെ സീറ്റ് അഖിലേഷ് യാദവിന്റെ ഭാര്യയും പാർട്ടി നേതാവുമായ ഡിംപിൾ യാദവിന് നൽകാനാണ് സാധ്യത. നേരത്തെ ജയന്ത് ചൗധരിയെ രാജ്യസഭയിലേക്ക് അയക്കാമെന്ന് യാദവ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ സ്വന്തം പാർട്ടിയായ രാഷ്ട്രീയ ലോക്ദളിന്റെ സ്ഥാനാർഥിയായി മത്സരിക്കണമെന്ന് ചൗധരി നിർബന്ധിച്ചതുകൊണ്ടാണ് സീറ്റ് നൽകാതിരുന്നതെന്ന് പാർട്ടി ഉന്നതവൃത്തങ്ങൾ അറിയിച്ചു.

അടുത്ത മാസം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ 11 ഉത്തർപ്രദേശ് സീറ്റുകളാണ് ഉൾപ്പെടുന്നുണ്ട്. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് ജൂൺ 10ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Akhilesh Yadav Not Sending Ally Jayant Chaudhary To Rajya Sabha: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.