ബി.ജെ.പിക്ക് 140 സീറ്റുപോലും കിട്ടില്ല -അഖിലേഷ്

ദിയോറിയ: 400 സീറ്റ് ലഭിക്കുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പിക്ക് ഇക്കുറി 140 സീറ്റിനുപോലും വകയില്ലെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്. ദിയോറയിലെ ’ഇൻഡ്യ’ മുന്നണി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണെന്നും അത് യു.പിയിൽ സവിശേഷമായിത്തന്നെ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ദിയോറിയ, കുഷി നഗർ മണ്ഡലങ്ങളിലെ മുന്നണിയുടെ സംയുക്ത റാലിയാണ് ദിയോറിയയിൽ നടന്നത്.

ദിയോറിയയിൽ കോൺഗ്രസിന്റെ അഖിലേഷ് പ്രതാപ് സിങ് ആണ് ഇൻഡ്യ സ്ഥാനാർഥി. കഴിഞ്ഞ തവണ രണ്ടര ലക്ഷം വോട്ടിന് ബി.ജെ.പിയുടെ രാം ത്രിപാഠി വിജയിച്ച ഇവിടെ ഇക്കുറി ശശാങ്ക് മണി ത്രിപാഠിയാണ് പാർട്ടി സ്ഥാനാർഥി.

രാഷ്ട്രീയത്തിൽ പുതുമുഖക്കാരനായ ശശാങ്കിനെ മുൻ എം.എൽ.എ കൂടിയായ അഖിലേഷിന് എളുപ്പത്തിൽ മറികടക്കാനാകുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കുഷി നഗറിൽ എസ്.പിയുടെ അജയ് കുമാർസിങ് ആണ് മത്സരിക്കുന്നത്.

Tags:    
News Summary - Akhilesh Yadav mocks BJP over its '400 paar' slogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.