ഹോട്ട്സ്പോട്ടിൽ 100 പേരുടെ യോഗം നടത്തി ബി.ജെ.പി എം.എൽ.എ

ഇൻഡോർ: ലോക്ഡൗൺ നിർദേശങ്ങൾ കാറ്റിൽ പറത്തി ഹോട്ട്സ്പോട്ടിൽ യോഗം സംഘടിപ്പിച്ച് ബി.ജെ.പി എം.എൽ.എ ആകാശ് വിജയ് വർഗീയ. മധ്യപ്രദേശിലെ തന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധയുണ്ടായ ഇടമാണ് ഇൻഡോർ. ബുധനാഴ്ച പത്നിപുര പ്രദേശത്താണ് ബി.ജെ.പി പ്രവർത്തകരുടെ യോഗം എം.എൽ.എ വിളിച്ചുചേർത്തത്. 

യോഗത്തിൽ 100 പേരിലധികം പങ്കെടുത്തതായി വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. യോഗത്തിൽ പങ്കെടുത്ത ഒരു വാർഡിലെ അഞ്ച് പ്രവർത്തകരുടേയും പക്കൽ നിയമവിധേയമായയാത്രാപാസുകളും ഉണ്ടായിരുന്നു. 

ലോക്ഡൗൺ കാലത്തെ റേഷൻ വിതരണത്തെക്കുറിച്ച് സംസാരിക്കാനാണ് യോഗം വിളിച്ചതെന്ന് എം.എൽ.എ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാവപ്പട്ടവർ പട്ടിണി കിടക്കരുത് എന്നതാണ് തന്‍റെ നയമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡോർ കോൺഗ്രസ് യൂണിറ്റ് എം.എൽ.എക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇൻഡോറിൽ ഇതുവരെ 1727 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 86 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Akash Vijayvargiya Holds Meeting of Over 100 BJP Workers in Covid-19 Hotspot Indore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.