Posted On
date_range Updated On
date_range രാഹുലിന് ആക്രമണം: എ.കെ. ആൻറണി അപലപിച്ചു
ന്യൂഡൽഹി: ഗുജറാത്തിലെത്തിയ രാഹുൽ ഗാന്ധിക്കു നേരെയുണ്ടായ ആക്രമണത്തെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി അപലപിച്ചു. രാഹുലിന് സുരക്ഷ ഒരുക്കേണ്ടിയിരുന്നത് സംസ്ഥാന സർക്കാറാണ്. അതുണ്ടായില്ലെന്നാണ് ആക്രമണം തെളിയിക്കുന്നത്. കോൺഗ്രസ് ഉപാധ്യക്ഷനു പോലും ബി.ജെ.പിയുടെ അഴിഞ്ഞാട്ടം നേരിടേണ്ടി വരുകയാണെന്നും ആൻറണി പറഞ്ഞു.
ഗുജറാത്തിൽ കണ്ടത് ബി.ജെ.പിയുടെ ക്രൂരമുഖമാണെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകത്തിൽ നടന്ന ആക്രമണം അവരുടെ അറിവോെടയല്ലാതെ സംഭവിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.