ജലക്ഷാമം; വീപ്പകൾ പൂട്ടിയിട്ട് ജനങ്ങളുടെ പ്രതിഷേധം

അജ്‌മീർ: രാജസ്ഥാനിലെ വൈശാഖി നഗറിൽ ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് വെള്ളം നിറച്ച വീപ്പകൾ പൂട്ടിയിട്ട് ജനങ്ങളുടെ പ്രതിഷേധം. സർക്കാർ നിർമ്മിത വാട്ടർടാങ്കുകളാണ് വെള്ളത്തിനുള്ള ഏക ആശ്രയം. എന്നാൽ രണ്ടോ നാലോ ദിവസം കൂടുമ്പോൾ മാത്രമാണ് വെള്ളം ലഭിക്കുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. ഇവിടത്തെ 43 ഡിഗ്രി ചൂടിൽ വെള്ളം പോലുമില്ലാതെ ജനജീവിതം ദുസ്സഹമാണ്.

"അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. കൂടി വരുന്ന ചൂട് കാരണം വെള്ളം ലഭിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടിലാണ്. ടാങ്കർ വരുമ്പോഴൊക്കെ യുദ്ധം പോലെയാണ്, വെള്ളം നിറക്കാനുള്ള തിക്കും തിരക്കും. ഒരു വാട്ടർ ടാങ്ക് ഇവർ നിർമിച്ചെങ്കിൽ ഈ പ്രശ്നങ്ങേല്ലാം പരിഹരിക്കപ്പെട്ടേനെ" -മഞ്ജുദേവി എന്ന പരിസരവാസി പറഞ്ഞു.

വീടുകളിൽ പൈപ്പ്ലൈനുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കുറഞ്ഞ സമ്മർദ്ദം മൂലം മതിയായ വെള്ളം നിറയുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. കഴിഞ്ഞ ആഴ്ച ഭിൽവാര ജില്ലയിൽ സമാന സംഭവം നടന്നപ്പോൾ  ജനങ്ങൾ വെള്ളം നിറച്ച വീപ്പകൾ പൂട്ടിയിട്ടിരുന്നു. കനത്ത ജലക്ഷാമം ഷിംലയിലെ ടൂറിസത്തെയും വലിയതോതിൽ ബാധിച്ചിട്ടുണ്ട്.  ഇവിടെ സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.


 

Tags:    
News Summary - Ajmer: Water crises forces locals to lock water drums- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.