ജയ്പുർ: ഹിന്ദുത്വ ഭീകരര്‍ നടത്തിയ അജ്മീർ ശരീഫ് സ്േഫാടന കേസിൽ ആർ.എസ്.എസുകാരായ ഒന്നും രണ്ടും പ്രതികൾ ഭവേഷ് പേട്ടലിനും ദേവേന്ദ്ര ഗുപ്തക്കും എൻ.െഎ.എ പ്രേത്യക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പേട്ടൽ 10,000 രൂപയും ഗുപ്ത 5000 രൂപയും പിഴയടക്കണം. 2007 ഒക്ടോബർ 11നാണ് അജ്മീർ ഖ്വാജ മുഇൗനുദ്ദീൻ ചിശ്തി ദർഗയിൽ ഇഫ്താറിനിടെ വൻ സ്ഫോടനമുണ്ടായത്. മൂന്ന് തീർഥാടകർ മരണപ്പെടുകയും 15 പേർക്ക് പരക്കേൽക്കുകയും ചെയ്തിരുന്നു.
രാജസ്ഥാൻ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസ് പിന്നിട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.െഎ.എ) കൈമാറുകയായിരുന്നു. വിചാരണക്ക് ശേഷം മാർച്ച് എട്ടിന് പ്രേത്യക കോടതി പേട്ടൽ, ഗുപ്ത, സുനിൽ േജാഷി എന്നിവരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും കേസിലെ മറ്റൊരു പ്രതിയായ സ്വാമി അസീമാനന്ദയെ വെറുതെ വിടുകയും ചെയ്തു. മൂന്നാം പ്രതിയായ ആർ.എസ്.എസ് പ്രചാരക് ജോഷി സംഭവം നടന്നതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു. 149 സാക്ഷികളെയും 451 രേഖകളും േപ്രാസിക്യൂഷൻ ഹാജരാക്കി. സ്ഫോടനക്കേസില്‍ ജയ്പുര്‍ കോടതി നേരത്തെ കുറ്റമുക്തരാക്കിയത് ഗൂഢാലോചനയെ ആർ.എസ്.എസ് നേതൃത്വവുമായി ബന്ധിപ്പിച്ച കണ്ണികളെയായിരുന്നു. സ്ഫോടന ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ ചൂണ്ടിക്കാട്ടിയ ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ്് കുമാറിനെയും മറ്റും ജയ്പുർ കോടതി കുറ്റമുക്തരാക്കുകയാണ് ചെയ്തത്. ആർ.എസ്.എസ് പ്രചാരക് സുനില്‍ ജോഷിയെ ജയ്പുര്‍ കോടതിയും കുറ്റക്കാരനാണെന്ന് വിധിച്ചിച്ചിരുന്നു. ജോഷിയുമായി സ്വാമി അസീമാനന്ദ കൂടിക്കാഴ്ച നടത്തിയതിന് സാക്ഷിയായ ഭരത് രാധേശ്വര്‍ ആണ് അന്ന് കുറ്റമുക്തനായ മറ്റൊരാൾ.അസീമാനന്ദയെ കൂടാതെ ആർ.എസ്.എസ് ഉന്നത നേതാവ് ഇന്ദ്രേഷ് കുമാറിനും ഹിന്ദുത്വ ഭീകരാക്രമണങ്ങളിലുള്ള പങ്ക് സംബന്ധിച്ച മൊഴി ഭരത് രാധേശ്വര്‍ അന്വേഷണ ഏജന്‍സികളായ ഭീകര വിരുദ്ധ സ്ക്വാഡ്, ദേശീയ അന്വേഷണ ഏജന്‍സി എന്നിവക്ക് നല്‍കിയിരുന്നു.
2006ലും 2008ലും നടന്ന മാലേഗാവ് സ്ഫോടനങ്ങൾ, 2007ലെ മക്ക മസ്ജിദ് സ്ഫോടനം, അജ്മീര്‍ സ്ഫോടനം, സംഝോത എക്സ്പ്രസ് സ്ഫോടനം, 2008ലെ മൊദാസ സ്ഫോടനം എന്നിവയിലെ ഹിന്ദുത്വ ഭീകരരുടെ ബന്ധം ഈ ഏജന്‍സികളാണ് അന്വേഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.