ഐഷ സുൽത്താന മോദിക്കും അമിത്ഷാക്കും കത്തയച്ചു

കൊച്ചി: ചാനൽ ചർച്ചയിലെ പരാമർശത്തിെൻറ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ഐഷ സുൽത്താന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്തയച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ത​െൻറ ഭാഗം വിശദീകരിക്കുന്ന കത്തിൽ ലക്ഷദ്വീപിലെ സാഹചര്യങ്ങളും വ്യക്തമാക്കുന്നു.

ചാനലിൽ നടത്തിയ ജൈവായുധ പരാമർശം ആളുകൾ വളച്ചൊടിക്കുകയായിരു​െന്നന്നും രാജ്യത്തിനെതിരായിരുന്നില്ലെന്നും ഐഷ വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്ററുടെ പ്രവൃത്തിയെ താരതമ്യം ചെയ്യാനായിരുന്നു ജൈവായുധം എന്ന പ്രയോഗം നടത്തിയത്. പിന്നീട് ഇതേക്കുറിച്ച് വിശദീകരണം നൽകിയിരുന്നു. എന്നിട്ടും രാജ്യദ്രോഹക്കുറ്റത്തിന്​ കേസ് എടുക്കുകയായിരുന്നു. അന്വേഷണഭാഗമായി ഫോണും സഹോദരൻ ഉപയോഗിച്ച ലാപ്ടോപ്പും കസ്​റ്റഡിയിൽ എടുത്തു. ലക്ഷദ്വീപിലെ ആശുപത്രികളിൽ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ദ്വീപിലെ ജനങ്ങളെയും അവരുടെ ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ഐഷ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Aisha Sultana wrote letter to Modi and Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.