ഐഷ സംറീൻ
ന്യൂഡൽഹി: ഒഡീഷയിലെ കട്ടക്കിൽ നടന്ന നാലാമത് ദേശീയ സബ് ജൂനിയർ തായ്ക്വോണ്ടോ ചാംപ്യൻഷിപ്പിൽ മലയാളി വിദ്യാർഥിനിക്ക് വെങ്കലം. ഡൽഹിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലപ്പുറം മങ്കട സ്വദേശി ഐഷ സംറീനാണ് നേട്ടം കരസ്ഥമാക്കിയത്. ഡൽഹി ജസോല ഗുഡ് സമരിറ്റൻ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ്.
ഡൽഹി ജാമിഅ മില്ലിയ സർവകലാശാല അസോസിയേറ്റ് പ്രഫ. ഡോ. സമീർ ബാബുവിന്റെയും ജാമിഅ മില്ലിയ സർവകലാശാലയിൽ ഗവേഷകയായ ടി. ഫസീലയുടെയും മകളാണ്.
കട്ടക്ക് ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാംപ്യൻഷിപ്പിൽ എട്ടു സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മത്സരാർഥികൾ പങ്കെടുത്തു. മത്സരത്തിൽ സിക്കിം മുഖ്യമന്ത്രി പി.എസ്. തമാങിന്റെ മകൾ പ്രക്രിയ തമാങ് വെള്ളിമെഡൽ നേടി. കഴിഞ്ഞ വർഷം കാൺപൂരിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിലും ഐഷ സംറീൻ വെങ്കലം കരസ്ഥമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.