വായു മലിനീകരണം: ഡൽഹി നിവാസികളുടെ ആയുസ് 10 വർഷം കുറയുമെന്ന്

ഡൽഹി: ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുന്ന നഗരങ്ങളിലൊന്നായ ഡൽഹിയിൽ മലിനീകരണം ജീവിത ദൈർഘ്യം കുറക്കുന്നുവെന്ന് റിപ്പോർട്ട്. ഡൽഹിയിലെ മലനീകരണം അവിടുത്തെ ജനങ്ങളുടെ ജീവിത ദൈർഘ്യത്തിൽ 10 വർ​ഷത്തോളം കുറവു വരുത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ലഖ്നോവിൽ ഇത് 9.5 വർഷമാണ്. യൂനിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സാണ് കണക്കുകൾ പുറത്തു വിട്ടത്.

വായു മലിനീകരണം ജീവിത ദൈർഘ്യത്തെ എങ്ങനെ ബാധിക്കുമെന്നതാണ് കണക്കാക്കുന്നത്. ബംഗ്ലാദേശ് കഴിഞ്ഞാൽ ഇന്ത്യയാണ് മലിനീകരണം കൂടിയ രാജ്യം. വടക്കേ ഇന്ത്യ ഉൾക്കൊള്ളുന്ന ഇന്തോ -ഗംഗാ സമതലമാണ് ലോകത്ത് ഏറ്റവും മലിനമായ ഇടം. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ പഞ്ചാബ് മുതൽ പശ്ചിമബംഗാൾ വരെയുള്ള ഇടങ്ങളിലെ 50 കോടി ജനങ്ങൾക്ക് 7.6 വർഷത്തോളമാണ് ജീവിത ദൈർഘ്യം കുറയുക.

വായു മലിനീകരണം പുകവലിയേക്കാൾ മാരകമാണെന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്. പുകവലി മൂലം 1.5 വർഷമാണ് ജീവിത ദൈർഘ്യം കുറയുക. ഡൽഹിയിലെ മലിനീകരണ തോത് 107.6 ആണ്. ഇത് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന പരിധിയുടെ പത്തിരട്ടിയാണ്. ശ്വാസകോശത്തിലും മറ്റ് ആന്തരികാവയവങ്ങളിലും എത്തി പറ്റിപ്പിടിക്കാൻ സാധിക്കുന്ന തരത്തിൽ അന്തരീക്ഷത്തിൽ വ്യാപിച്ചു കിടക്കുന്ന ചെറിയ വിഷലിപ്തമായ പൊടിപടലങ്ങളുടെ തോത് അളന്നാണ് മലിനീകരണ തോത് കണ്ടെത്തുന്നത്. ഈ ആരോഗ്യ ഭീഷണി ഗർഭാവസ്ഥ മുതൽ നേരിടേണ്ടി വരുന്നുവെന്നും റി​പ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - Air pollution: Delhi residents' life expectancy to be reduced by 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.