Posted On
date_range Updated On
date_range ന്യൂഡൽഹി-സിഡ്നി റൂട്ടിൽ ഒക്ടോബർ 10 മുതൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ
ന്യൂഡൽഹി: ന്യൂഡൽഹി-സിഡ്നി റൂട്ടിൽ കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യ. അൺലോക് അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായാണ് ഒക്ടോബർ 10നും 14നും ഇടക്ക് അധിക സർവീസുകൾ നടത്തുക. ഔദ്യോഗിക ട്വീറ്ററിലൂടെയാണ് എയർ ഇന്ത്യ വാർത്ത പുറത്തുവിട്ടത്.
ഇന്ന് നാലു മണി മുതൽ വെബ്സൈറ്റ്, ബുക്കിങ് ഒാഫീസുകൾ, കോൾ സെന്‍റർ എന്നിവ മുഖേനെ സീറ്റ് ബുക്കിങ് ആരംഭിക്കും. കോവിഡ് മാർഗനിർദേങ്ങൾ പ്രകാരം യാത്രക്കാരുടെ എണ്ണത്തിൽ ആസ്ട്രേലിയൻ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 25 മുതൽ രാജ്യാന്തര വിമാന സർവീസുകൾക്ക് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മെയ് 25 മുതൽ ആഭ്യന്തര വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.