ന്യൂഡൽഹി: കൂടിയാലോചന കൂടാതെ പൊതുമേഖലസ്ഥാപനമായ എയർ ഇന്ത്യ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച പ്രശ്നത്തിൽ പാർലമെൻറിെൻറ ടൂറിസം, വ്യോമയാന സ്റ്റാൻഡിങ് കമ്മിറ്റിയുടെ ഇടപെടൽ. കൂടിയാലോചന കൂടാതെ ഇത്തരമൊരു തീരുമാനം തിടുക്കത്തിലെടുക്കുന്നതിെൻറ കാരണം ബോധിപ്പിക്കാൻ സിവിൽ വ്യോമയാന വകുപ്പ് സെക്രട്ടറിയോടും എയർ ഇന്ത്യ ചെയർമാനോടും നേരിട്ടു ഹാജരാകാൻ സഭാസമിതി നിർദേശിച്ചു.
ബുധനാഴ്ച ഡൽഹിയിൽ നടന്ന സഭാസമിതി യോഗത്തിൽ കേന്ദ്രമന്ത്രിസഭതീരുമാനം ഏറെ ഒച്ചപ്പാടുയർത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ് അധ്യക്ഷനായ സമിതിയിൽ മുൻവ്യോമയാന സഹമന്ത്രി കൂടിയായ കെ.സി. വേണുഗോപാൽ എം.പിയാണ് വിഷയം ഉന്നയിച്ചത്. എയർ ഇന്ത്യ സ്വകാര്യവത്കരിക്കാൻ നടപടിയൊന്നുമില്ലെന്ന് നേരേത്ത സ്റ്റാൻഡിങ് കമ്മിറ്റിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നതാണ്.
ഇൗ വിശദീകരണം പാർലമെൻറിലും ബന്ധപ്പെട്ട മന്ത്രിമാർ നൽകിയിരുന്നു. എന്നാൽ, സഭാസമിതിയെ അറിയിക്കുകകൂടി ചെയ്യാതെ ഒാഹരി വിറ്റഴിക്കാനുള്ള തീരുമാനം ൈകക്കൊണ്ടത് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്ന് വേണുഗോപാൽ പറഞ്ഞു. മുൻനിലപാടുകളില നിന്ന് ഭിന്നമായി തിരക്കിട്ട് തീരുമാനമെടുത്തതിെൻറ സാഹചര്യങ്ങൾ 12ന് ചേരുന്ന അടുത്ത സഭാസമിതിയോഗത്തിൽ ഹാജരായി വിശദീകരിക്കാൻ എയർ ഇന്ത്യ അധികൃതരെ വിളിച്ചുവരുത്താനുള്ള തീരുമാനം ഉണ്ടായത് ഇതേതുടർന്നാണ്. വേണുഗോപാൽ വിഷയം അവതരിപ്പിച്ചതിനുപിന്നാലെ, അതിനോടു യോജിച്ച് നിരവധി അംഗങ്ങൾ സർക്കാറിനെ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.