Posted On
date_range Updated On
date_range സാേങ്കതിക തകരാർ: യാത്രക്കാർ വിമാനത്തിലിരുന്നത് മൂന്നു മണിക്കൂർ
മുബൈ: ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുള്ളിൽ യാത്രക്കാർ ഇരുന്നത് മൂന്നു മണിക്കൂർ. യാത്രക്കാർ കയറി ഇരുന്നശേഷം സാേങ്കതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നു മണിക്കൂറോളം സമയം ജീവനക്കാർക്കും യാത്രക്കാർക്കും റൺവേയിലുള്ള വിമാനത്തിൽ തന്നെ തുടരേണ്ടി വന്നത്. എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനമാണ് 282 യാത്രക്കാരുമായി മണിക്കൂറുകൾ മുംബൈ വിമാനത്താവളത്തിൽ കിടന്നത്.
മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 11.15 ന് ന്യൂഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനം യാത്രതിരിച്ചത് 2.34 നായിരുന്നു.
തകരാർ പരിഹരിക്കുന്നതിന് മണിക്കൂറുകളോളം യാത്രക്കാരെ വിമാനത്തിൽ ഇരുത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.