എയർ ഇന്ത്യക്ക് പത്തു ലക്ഷം പിഴ

ന്യൂഡൽഹി: ടിക്കറ്റ് കൈവശമുണ്ടായിട്ടും യാത്ര നിഷേധിക്കുകയും അതിന് നഷ്ടപരിഹാരം നൽകാതിരിക്കുകയും ചെയ്തതിന് എയർ ഇന്ത്യക്ക് പത്തു ലക്ഷം പിഴ ചുമത്തിയതായി വ്യോമയാന ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) അറിയിച്ചു.

ബംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളിൽനിന്നും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് വ്യക്തമായതായി ഡി.ജി.സി.എ പ്രസ്താവനയിൽ പറഞ്ഞു.

വിമാന കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ഇതിൽ വാദം കേൾക്കുകയും ചെയ്യും. സാധുവായ ടിക്കറ്റുമായി കൃത്യസമയത്ത് ഹാജരായിട്ടും യാത്ര നിഷേധിക്കപ്പെട്ടാൽ ഒരു മണിക്കൂറിനുള്ളിൽ യാത്രക്കാരന് ബദൽ വിമാനം ഏർപ്പെടുത്തണമെന്നാണ് ചട്ടം. ഇതടക്കം നിബന്ധനകൾ തെറ്റിച്ചതിനാണ് പിഴ ചുമത്തിയത്

Tags:    
News Summary - Air India fined Rs 10 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.