വലിയ വിമാനങ്ങൾക്ക് പിന്നാലെ ചെറിയ വിമാനങ്ങളും താൽകാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളുടെ സർവീസ് താൽകാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ. പ്രതിവാര സർവീസ് നടത്തുന്ന 118 വിമാനങ്ങളാണ് റദ്ദു ചെയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര സർവീസ് നടത്തുന്ന വലിയ വിമാനങ്ങളുടെ 15 ശതമാനം വെട്ടിക്കുറച്ചിരുന്നു. നിലവിൽ ചെറിയ വിമാനങ്ങളുടെ 5 ശതമാനമാണ് കുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 15 വരെയെങ്കിലും നിരോധനം തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ തീരുമാന പ്രകാരം ബംഗളൂരു-സിങ്കപ്പൂർ, പൂനെ -സിങ്കപ്പൂർ, മുംബൈ-ബഗ്ദോഗ്ര റൂട്ടുകളിലേക്കുള്ള ഏഴു പ്രതിവാര ഫ്ലൈറ്റുകൾ ജൂലെ 15 വരെയെങ്കിലും ഉണ്ടാകില്ല. ഇതു കൂടാതെ ഡൽഹി-ബംഗളൂരു, ഡൽഹി-മുംബൈ പോലുള്ള ആഭ്യന്തര സർവീസുകളിലും കുറവ് വന്നേക്കാം.

യാത്രക്കാർക്ക് അവസാന നിമിഷം ഉണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാനും നെറ്റ് വർക്ക് വൈഡ് പ്രവർത്തന സ്ഥിരത കൈവരിക്കുന്നതിനും വേണ്ടിയാണ് നിലവിലെ വെട്ടിക്കുറക്കലെന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്.

Tags:    
News Summary - Air India cancels 5 percent narrow body flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.