വിമാനമാർഗം കൊണ്ടുപോയത്​ 610 ടൺ പുതിയ നോട്ടുകൾ

ന്യൂഡൽഹി: നോട്ട്​ നിരോധനം നടപ്പാക്കിയശേഷം 610 ടൺ പുതിയ നോട്ടുകൾ വിമാനമാർഗം കൊണ്ട​ുപോയതായി വ്യോമസേനാ  മേധാവി എയർ ചീഫ്​ മാർഷൽ അരൂപ്​ റാഹ. സി 130എസ്​, സി 17എസ്​ ഉൾപ്പെടെയുള്ള സൈനിക വിമാനങ്ങളിൽ രാജ്യത്തെ നാല്​ സ്​ഥലങ്ങളിൽനിന്ന്​ നോട്ടുകൾ കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു.

പുതിയ നോട്ട്​ ജനങ്ങളിലെത്തിക്കുന്നതിനുള്ള സർക്കാറി​െൻറ ശ്രമങ്ങളെ സേനയും പൂർണമായി സഹായിച്ചു. കേന്ദ്ര സർക്കാറി​​െൻറ വലിയ ഉദ്യമമായിരുന്നു ഇത്​. ജനങ്ങളുടെ ​​ക്ലേശം പരിഹരിക്കുന്നതിന്​ വ​ളരെയധികം ബുദ്ധിമുട്ട്​ അനുഭവിച്ചെന്നും റാഹ വ്യക്​തമാക്കി.

​ഇൗമാസം 31നാണ്​ അരൂപ്​ റാഹ സർവീസിൽ നിന്ന്​ വിരമിക്കുന്നത്​. നവംബർ എട്ടിനാണ്​ വിനിമയത്തിൽ 86 ശതമാനമുള്ള 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചു കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

പുതിയ നോട്ടുകൾ വിനിമയം ചെയ്യുന്നതിന്​ കാലതാമസം നേരിട്ട സാഹചര്യത്തിലാണ്​ പണമെത്തിക്കുന്നതിന്​ വ്യോമസേനയുടെ സേവനം സർക്കാർ​ തേടിയത്.

 

Tags:    
News Summary - Air Force Transported 610 Tonnes Of Cash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.