എയർ കാനഡ ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ചു

ടോറൻ​േൻറാ: ഇന്ത്യ-പാക്​ അതിർത്തിയിലും വ്യോമ മേഖലയിലും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഇന്ത്യയിലേക്കുള്ള വ ിമാന സർവീസുകൾ എയർ കാനഡ നിർത്തിവെച്ചു. ഇന്ത്യയി​ലെ ഒരു വിമാനത്താവളങ്ങളിലേക്കും താൽക്കാലികമായി സർവീസ്​ നടത്തി ല്ലെന്ന്​ എയർ കാനഡ അധികൃതർ അറിയിച്ചു.

ചൊവ്വാഴ്​ച രാത്രി ടോറ​ൻ​േൻറായിൽ നിന്നും ഡൽഹിയിലേക്ക്​ തിരിച്ച എയർ കാനഡയുടെ വിമാനം അറ്റ്​ലാൻൻറിക്​ പിന്നിട്ട ശേഷം തിരിച്ചു വിളിച്ചതായ​ും ബുധനാഴ്​ച വിമാനം തിരിച്ച്​ ഇറങ്ങിയതായും കമ്പനി അറിയിച്ചു.

ഇന്ത്യ-പാക്​ വ്യോമാക്രമണങ്ങളെ കുറിച്ച്​ വിവരം ലഭിച്ചതിനെ തുടർന്ന്​ ചൊവ്വാഴ്​ച അർദ്ധരാത്രി വാൻകോവറിൽ നിന്ന്​ ഡൽഹിയിലേക്ക്​ തിരിക്കാനിരുന്ന വിമാനം റദ്ദാക്കി. ബുധനാഴ്​ച ​ ടോറ​ൻ​േൻറായിൽ നിന്നും മുംബൈയിലേക്ക്​ തിരിക്കാനിരുന്ന സർവീസുകളും ടോറ​ൻ​േൻറാ-ഡൽഹി, വാൻകോവർ-ഡൽഹി സർവീസുകളും താൽക്കാലികമായി നിർത്തിവെച്ച​​ു.

സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യം സാധാരണ സ്ഥിതിയിലേക്ക്​ തിരിച്ച്​ വന്നശേഷം സുരക്ഷ കണക്കിലെടുത്തേ സർവീസ്​ പുനഃരാരംഭിക്കൂയെന്നും എയർ കാനഡ അധികൃതർ വ്യക്തമാക്കി.

എയർ കാനഡയും ജെറ്റ്​ എയർവേസും ഒരാഴ്​ചയിൽ 18 സർവീസുകളാണ്​ ഇന്ത്യയിൽ നിന്നും കാനഡയിലെ ടൊറൻ​േൻറാ പിയേഴ്​സൺ രാജ്യാന്തര വിമാനത്താവളത്തിലേക്ക്​ നടത്തുന്നത്​.

Tags:    
News Summary - Air Canada Temporarily Suspends Flights to India Amid Escalating Indo-Pakistan Tensions- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.