Posted On
date_range Updated On
date_range ഉവൈസിയുടെ റാലിയോടെ എ.ഐ.എം.ഐ.എം ബംഗാൾ കാമ്പയിൻ തുടങ്ങും, വിമർശനവുമായി തൃണമൂൽ
കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കാമ്പയിൻ ഫെബ്രുവരി 25നുള്ള ഉവൈസിയുടെ റാലിയോടെ ആരംഭിക്കും. കൊൽക്കത്തയിലെ ന്യൂനപക്ഷ സ്വാധീന മേഖലയായ മിതിയബ്രസ് മേഖലയിൽ നിന്നാണ് റാലി തുടങ്ങുക.
'നിങ്ങളുടെ ശബ്ദം ഉയർത്താനുള്ള സമയം വന്നെത്തി' എന്ന പോസ്റ്ററും മുദ്രാവാക്യവുമാണ് എ.ഐ.എം.ഐ.എം തെരഞ്ഞെടുപ്പിൽ ഉയർത്തുന്നത്. അതേ സമയം എ.ഐ.എം.ഐ.എമ്മിനെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.
''എ.ഐ.എം.ഐ.എം ബി.ജെ.പിയുടെ സഹായികളാണ്. ബംഗാളി മുസ്ലിംകൾ അദ്ദേഹത്തെ പിന്തുണക്കില്ലെന്ന് ഉവൈസിക്ക് തന്നെയറിയാം. ബംഗാളിലെ മുസ്ലിംകൾ മമതക്കൊപ്പമാകും'' -മുതിർന്ന തൃണമൂൽ നേതാവ് സൗഗത റോയ് പ്രതികരിച്ചു.
മുസ്ലിം പണ്ഡിതൻ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി സഖ്യം ചേർന്നാണ് എ.ഐ.എം.ഐ.എം മത്സരിക്കാൻ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.