ഡൽഹി എ.ഐ.ഐ.എം.എസിലെ ജൂനിയർ ഡോക്​ടർ പത്താം നിലയിൽനിന്ന്​ ചാടി മരിച്ചു

ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിലെ (എ.ഐ.ഐ.എം.എസ്​) ജൂനിയർ ഡോക്​ടർ ആശുപത്രി ഹോസ്​റ്റലി​​െൻറ പത്താം നിലയിൽനിന്ന്​ ചാടി ജീവനൊടുക്കി.

വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ച്​ മണിയോടെയാണ്​ സൈക്യാട്രി വിഭാഗത്തിലെ ജൂനിയർ റസിഡൻറ്​ ഡോക്​ടറായ അനുരാഗ്​ കുമാർ എ.ഐ.ഐ.എം.എസ്​ ഹോസ്​റ്റൽ 18  കെട്ടിടത്തിൽ നിന്ന്​ ചാടിയത്​. ഗുരുതര പരിക്കേറ്റ അനുരാഗ്​ കുമാറിനെ ഉടൻ തീ​വ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. അനുരാഗിന്​ വിഷാദരോഗമുണ്ടായിരുന്നെന്നാണ്​ അധികൃതർ നൽകുന്ന സൂചന.

ഇയാളുടെ മൊബൈൽ ഫോൺ ഹോസ്​റ്റൽ കെട്ടിടത്തി​​െൻറ ടെറസിൽ നിന്ന്​ കണ്ടെത്തിയിട്ടുണ്ട്​. അന്വേഷണം പുരോഗമിക്കുന്നു. 

കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന 37വയസുള്ള മാധ്യമ പ്രവർത്തകൻ ഡൽഹി എ.ഐ.ഐ.എം.എസി​​െൻറ നാലാം നിലയിൽ നിന്ന്​ ചാടി ജീവ​െനാടുക്കിയിരുന്നു.  

Tags:    
News Summary - AIIMS Delhi junior doctor kills self by jumping off 10th floor of hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.