പൗരത്വ ഭേദഗതി നിയമം: ബി.ജെ.പി റാലിയിൽ നിന്ന്​ വിട്ടുനിന്ന്​ എ.ഐ.എ.ഡി.എം.കെ

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്​ ബി.ജെ.പി ചെന്നൈയിൽ നടത്തിയ റാലിയിൽ നിന്ന്​ വിട്ടു നിന്ന്​ എ.ഐ.എ.ഡി. എം.കെ നേതൃത്വം. നിയമത്തിനെതിരെ ഡി.എം.കെ റാലി നടത്തിയ ദിവസം തന്നെയായിരുന്നു ബി.ജെ.പിയുടെയും റാലി. എന്നാൽ, ഭരണകക്ഷ ിയായ എ.ഐ.എ.ഡി.എം.കെ റാലിയുമായി സഹകരിച്ചില്ല. പാട്ടാളി മക്കൾ കക്ഷിയും റാലിക്കെത്തിയില്ല.

പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷങ്ങളെ ബാധിക്കില്ലെന്ന്​ ബോധ്യപ്പെടുത്താനായി ബി.ജെ.പി നടത്തിയ റാലിയായിരുന്നു അത്​​. അതുകൊണ്ടാണ്​ എ.ഐ.എ.ഡി.എം.കെ റാലിയുടെ ഭാഗമാകാതിരുന്നതെന്ന്​ ബി.ജെ.പി വക്​താവ്​ നാരായൺ തിരുപ്പതി പറഞ്ഞു. അതേസമയം, എ.ഐ.എ.ഡി.എം.കെ, പാട്ടാളി മക്കൾ കക്ഷി എന്നീ ​പാർട്ടികളെ ബി.ജെ.പി റാലിക്കായി ക്ഷണിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച എ.ഐ.എ.ഡി.എം.കെ സർക്കാറിൻെറ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ്​ തമിഴ്​നാട്ടിൽ ഉയരുന്നത്​. ഡി.എം.കെ അധ്യക്ഷൻ എം.കെ സ്​റ്റാലിൻ ഭരണകക്ഷിയെ രൂക്ഷമായി വിമർശിച്ച്​ രംഗത്തെത്തിയിരുന്നു. ഇതിനിടെ ഭരണസഖ്യത്തിലെ പാർട്ടിയായ പി.എം.കെ എൻ.ആർ.സിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - AIADMK Vows to Protest against NRC-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.