Posted On
date_range Updated On
date_range അവിശ്വാസ പ്രമേയം: എ.െഎ.എ.ഡി.എം.കെയും ബി.ജെ.ഡിയും വിട്ടുനിൽക്കും
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിനെതിരെ ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം വെള്ളിയാഴ്ച പാർലെമൻറിെൻറ പരിഗണനക്ക് വരികയാണ്. അവിശ്വാസ പ്രമേയം പാർലമെൻറിൽ എത്തുന്നതിന് മുമ്പായി അവസാനവട്ട ചർച്ചകളിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. പരമാവധി പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് ഇരുവിഭാഗത്തിെൻറയും ശ്രമം.
എ.െഎ.എ.ഡി.എം.കെയും നവീൻ പട്നായിക്കിെൻറ ബി.ജെ.ഡിയും അവിശ്വാസ പ്രമേയത്തിലെ വോെട്ടടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചന. ചർച്ചകളിൽ പെങ്കടുത്ത് വോെട്ടടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് ഇവരുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.