അ​ഹ്മ​ദാ​ബാ​ദിൽ തകർന്നുവീണ എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യി​ങ് 787 ഡ്രീം​ലൈ​ന​ർ വി​മാ​നം (ഫയൽ ചിത്രം)

അഹ്മദാബാദ് വിമാന ദുരന്തത്തിന് ഒരാണ്ട്; കാരണം ഇന്നും ദുരൂഹം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​ഹ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്ത​ത്തി​ന് ഒ​രാ​ണ്ട് പൂ​ർ​ത്തി​യാ​കു​മ്പോ​ഴും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ വെ​ളി​ച്ചം ക​ണ്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 12നാ​ണ് അ​ഹ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യി​ങ് 787 ഡ്രീം​ലൈ​ന​ർ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​യു​ട​ൻ ത​ക​ർ​ന്നു വീ​ണ​ത്.

ഒ​രു യാ​ത്ര​ക്കാ​ര​ൻ മാ​ത്രം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട ദു​ര​ന്ത​ത്തി​ൽ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 241 പേ​രു​ൾ​പ്പെ​ടെ 260 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. അ​പ​ക​ടം ന​ട​ന്ന് വ​ർ​ഷം തി​ക​യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ.​എ.​ഐ.​ബി) ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചാ​ൽ സ്വീ​ക​രി​ക്ക​രു​തെ​ന്ന് പൈ​ല​റ്റു​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ പൈ​ല​റ്റ്സ് (എ​ഫ്.​ഐ.​പി) ആ​വ​ശ്യ​പ്പെ​ട്ടു.

അ​പ​ക​ടം ന​ട​ന്ന് 12 മാ​സ​ത്തി​ന​കം അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (ഐ.​സി.​എ.​ഒ) നി​ബ​ന്ധ​ന. ജൂ​ൺ 12ഓ​ടെ ഈ ​സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ എ.​എ.​ഐ.​ബി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചേ​ക്കും. സ​മ​യ​പ​രി​ധി പാ​ലി​ക്കാ​ൻ വേ​ണ്ടി മാ​ത്രം എ.​എ.​ഐ.​ബി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് വ്യോ​മ​യാ​ന സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്നും കൂ​ടു​ത​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കും മാ​ത്ര​മേ വ​ഴി​തെ​ളി​ക്കൂ എ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി എ​ഫ്.​ഐ.​പി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്, വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം, ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ എ​ന്നി​വ​ർ​ക്ക് ക​ത്ത​യ​ച്ചു. ഐ.​സി.​എ.​ഒ നി​യ​മ​ങ്ങ​ളി​ൽ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും അ​പൂ​ർ​ണ​മാ​യ ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ അ​ന്വേ​ഷ​ണ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും പൈ​ല​റ്റ് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നി​ൽ പൈ​ല​റ്റി​ന്റെ ആ​ത്മ​ഹ​ത്യാ​ശ്ര​മ​മാ​ണെ​ന്ന് സൂ​ച​ന ന​ൽ​കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ എ.​എ.​ഐ.​ബി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഇ​ക്കാ​ര്യം പൂ​ർ​ണ​മാ​യി ത​ള്ളു​ന്ന പൈ​ല​റ്റ് അ​സോ​സി​യേ​ഷ​ൻ, വി​മാ​നം ത​ക​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​ൻ പൈ​ല​റ്റാ​യ ക്യാ​പ്റ്റ​ൻ സു​മീ​ത് സ​ബ​ർ​വാ​ൾ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു.

വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​പ്പോ​ൾ കൈ​ക​ൾ വി​മാ​ന​ത്തി​ന്റെ ക​ൺ​ട്രോ​ൾ കോ​ള​ത്തി​ൽ (നി​യ​ന്ത്ര​ണ ലി​വ​ർ) ശ​ക്ത​മാ​യി മു​റു​കി​പ്പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലോ പോ​സ്റ്റ്‌​മോ​ർ​ട്ടം വി​വ​ര​ങ്ങ​ളി​ലോ ഈ ​നി​ർ​ണാ​യ​ക വി​വ​രം എ​ന്തു​കൊ​ണ്ട് ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും സം​ഘ​ട​ന ചോ​ദി​ക്കു​ന്നു.

Tags:    
News Summary - One year on from Ahmedabad plane crash; cause still a mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.