ന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ആദ്യം പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണ് ഈ സഹായം.
'ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും ഇടക്കാല സഹായമായി 25 ലക്ഷം രൂപ നൽകും. ഇത് അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ടാറ്റ ഗ്രൂപ നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണിതെന്ന്' എയർ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.
ജൂൺ 12നാണ് അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.