ബംഗളൂരു: ശിവമൊഗ്ഗ ആഗുംബെ ചുരത്തിൽ വളവ് തിരിയുന്നതിനിടെ വാനിൽനിന്ന് റോഡിലേക ്ക് വീണ രണ്ടര വയസ്സുകാരി തലനാരിഴക്ക് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പി ന്നാലെ വന്ന വാഹനത്തിലുള്ള യാത്രക്കാരൻ റോഡിൽ വീണുകിടന്ന കുട്ടിയെ പൊലീസ് സ്റ്റേ ഷനിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.
ചിക്കമ ഗളൂരു കൊട്ടിഗെഹാരയിൽ ഹോട്ടൽ നടത്തുന്ന മലയാളി ബിനു വർഗീസ്- ലിൻസി ദമ്പതികളുടെ മകൾ ആൻവി മരിയ ആണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവർ ഉൾപ്പെട്ട സംഘം കേരളത്തിലും തമിഴ്നാട്ടിലുമായി തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു.
വനമേഖലയായ ചുരം റോഡിലെ ഏഴാം വളവ് തിരിഞ്ഞപ്പോൾ വാനിനു പിറകിൽ കിടന്ന ആൻവി ഡോറിെൻറ ഹാൻഡിലിൽ പിടിച്ചതോടെ തുറന്ന് താഴെ വീഴുകയായിരുന്നു. വാനിലുണ്ടായിരുന്നവർ ഉറക്കത്തിലായിരുന്നു. മൂന്നാം വളവിൽ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് അറിഞ്ഞത്.
റോഡിൽ വീണ് കരയുന്ന കുട്ടിയെ കാറിൽ എത്തിയ ഉഡുപ്പി സ്വദേശിയായ അഭിഭാഷകൻ നവീൻ ആഗുംബെ സ്റ്റേഷനിൽ എത്തിച്ചു. കുട്ടിയെ അന്വേഷിച്ച് തിരിച്ചെത്തിയ കുടുംബാംഗങ്ങൾ ചെക്ക്പോസ്റ്റിൽ വിവരം തിരക്കി.
സ്റ്റേഷനിൽ സുരക്ഷിതയാണെന്ന് വിവരമറിഞ്ഞതോടെയാണ് പരിഭ്രാന്തി മാറിയത്.
സ്റ്റേഷനിലെത്തിയ മാതാപിതാക്കൾക്ക് പൊലീസ് കുട്ടിയെ കൈമാറി. വീഴ്ചയിൽ നേരിയ പരിക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി. കുട്ടി റോഡിലേക്ക് വീഴുമ്പോൾ മറ്റു വാഹനങ്ങൾ വരാത്തതും ദുരന്തമൊഴിവാക്കി.2019 സെപ്റ്റംബറിലെ ഒരു രാത്രിയിൽ ഇടുക്കിയിൽ വനംവകുപ്പ് ചെക്ക്പോസ്റ്റിന് സമീപം ജീപ്പിൽനിന്ന് ഒരു വയസ്സുള്ള കുഞ്ഞ് റോഡിൽ വീണ സമാന സംഭവമാണ് ആഗുംബെയിലും നടന്നത്.
ജീപ്പിലിരുന്ന് ഉറങ്ങിയ അമ്മയുടെ കൈയിൽനിന്ന് വാഹനം വളവ് തിരിയുന്നതിനിടെ കുഞ്ഞ് വീഴുകയായിരുന്നു. കുഞ്ഞ് റോഡിലൂടെ ഇഴഞ്ഞ് മറുവശത്തേക്ക് പോവുന്നത് വനംവകുപ്പുകാർ കണ്ടെങ്കിലും പ്രേതമാണെന്ന് ഭയന്ന് അടുത്തില്ല. പിന്നാലെ എത്തിയ ഒാേട്ടാഡ്രൈവറാണ് കുഞ്ഞിനെ രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.