കർഷക നിയമത്തെ പുകഴ്​ത്തി​ മോദി; 'കാർഷികരംഗത്തെ മതിലുകൾ തകർത്തു'

ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങളെ വാനോളം പുകഴ്​ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക മേഖലയും അനുബന്ധ മേഖലകളും തമ്മിലുള്ള തടസ്സങ്ങൾ കുറക്കാനാണ്​ പുതിയ കാർഷിക നിയമങ്ങൾ രൂപവത്​കരിച്ചതെന്ന്​ പറഞ്ഞ അദ്ദേഹം, എ​െൻറ രാജ്യത്തെ കർഷകർക്കാണ്​ ഈ നിയമങ്ങളുടെ ഏറ്റവും പ്രയോജനം ലഭിക്കുകയെന്നും വ്യക്​തമാക്കി.

കർഷക ദ്രോഹ നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ 17 ദിവസമായി തുടരുന്ന പ്രക്ഷോഭം കനക്കുന്നതിനിടെയാണ്​ പ്രധാനമന്ത്രിയു​െട പ്രസ്​താവന. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) 93-ാം വാർഷിക കൺവെൻഷൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

''വ്യവസായ രംഗത്ത്​ അനാവശ്യ മതിലുകൾ ഉയരുന്നത്​ വളർച്ചയെ മുരടിപ്പിക്കും. കാർഷിക മേഖലക്കും അനുബന്ധ വ്യവസായങ്ങളായ ഭക്ഷ്യ സംസ്​കരണം, അടിസ്​ഥാന സൗകര്യം, സ്റ്റോറേജ്, കോൾഡ് ചെയിനുകൾ എന്നിവക്കും ഇടയിൽ ചില മതിലുകൾ സർക്കാറി​െൻറ ശ്രദ്ധയിൽപെട്ടു. അവ ഇപ്പോൾ നീക്കംചെയ്​തു. ഈ പരിഷ്കാരത്തിലൂ​െട പുതിയ വിപണികളും സാങ്കേതികവിദ്യയുടെ ഗുണങ്ങളും കൂടുതൽ നിക്ഷേപങ്ങളും കർഷകരെ തേടിയെത്തും. ഒരു മേഖല വളരുമ്പോൾ അതി​െൻറ സ്വാധീനം മറ്റ് പല മേഖലകളിലും കാണാം. ഇതി​െൻറയൊക്കെ ഏറ്റവും വലിയ പ്രയോജനം എ​െൻറ രാജ്യത്തെ കർഷകർക്കാണ്​ ലഭിക്കുക. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ മതിലുകളല്ല, കൂടുതൽ കൂടുതൽ പാലങ്ങളാണ്​ വേണ്ടത്. അവ പരസ്​പരം താങ്ങാകാൻ സഹായിക്കും'' - ​േമാദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.