ട്രംപി​െൻറ ഇന്ത്യ സന്ദർശനത്തിൽ മോടി കൂട്ടി താജ്​ മഹലും

ആഗ്ര: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ ഇന്ത്യ സന്ദർശനത്തിൽ താജ്​ മഹലി​​െൻറയും മുഖം മിനുക്കുന്നു. താജ് ​ മഹലിന്​ മുന്നിലെ കുളത്തിലെ വെളളം വറ്റിച്ച്​ ചളിയും പായലും നീക്കി പെയിൻറ്​ ചെയ്യുന്ന ജോലി തകൃതിയായി നടക്കു ന്നുണ്ട്​. കൂടാതെ താജ്​ മഹലിന്​ ചുറ്റും വൃത്തിയാക്കുകയും ചുറ്റുപാടും മോടി പിടിപ്പിക്കുകയും ചെയ്​തു.

ഫെബ്രുവരി 23 മുതൽ 26 വരെയാണ്​ ട്രംപി​​െൻറ ഇന്ത്യ സന്ദർശനം. ഇതിനോടനുബന്ധിച്ച്​ അഹമ്മദാബാദിലെ ചേരികൾ മതി​ലുകെട്ടി മറക്കുകയും പെയിൻറ്​ അടിക്കുകയും ചെയ്​തിരുന്നു. കൂടാതെ ചേരി നിവാസികളെ കുടിയൊഴിപ്പിച്ചത്​ വലിയ വിമർശനങ്ങൾക്കു​ം​ ഇടയാക്കി. യമുന നദിയിലെ ദുർഗന്ധമകറ്റാൻ ദിവസവും 122.32 കോടി ലിറ്റർ വെള്ളം ഉത്തർ പ്രദേശ്​ സർക്കാർ തുറന്നുവിടുന്നുണ്ട്​.

ഗുജറാത്തിലെ പ്രധാന നഗരമായ അഹമ്മദാബാദിൽ പുതുതായി നിർമിച്ച ക്രിക്കറ്റ്​ സ്​റ്റേഡിയം ട്രംപ്​ ഉദ്​ഘാടനം ​െചയ്യും. ശേഷം ഡൽഹിയിലേക്കുള്ള യാത്രയി​ലായിരിക്കും ലോകാത്​ഭുതങ്ങളിലൊന്നായ താജ്​ മഹൽ സന്ദർശിക്കുക. സുരക്ഷ പരിശോധനക്കായി അമേരിക്കൻ സംഘം താജ്​ മഹൽ സന്ദർശിച്ചിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ആഗ്രയി​െലത്തിയിരുന്നു.

Tags:    
News Summary - In Agra Makeover For Trump Visit-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.