വെള്ളത്തിൽ മുങ്ങിയ റോഡുകളും കെട്ടിക്കിടക്കുന്ന മാലിന്യവും; യു.പിയിൽ സ്ഥലങ്ങളുടെ പേര് മാറ്റി വ്യത്യസ്ത പ്രതിഷേധം

ലഖ്നോ: ശക്തമായ മഴയെത്തുടർന്ന് ഉത്തർ പ്രദേശിലെ വിവിധ ജില്ലകൾ വെള്ളപ്പൊക്കം നേരിടുകയാണ്. ​ഇതിനിടെ വെള്ളപ്പൊക്കം നേരിടുന്നതിലും റോഡുകൾ പരിപാലിക്കുന്നതിലും മാലിന്യം നീക്കം ചെയ്യുന്നതിലും പരാജയപ്പെട്ട ആ​ഗ്ര ജില്ല ഭരണകൂടത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ​ജനങ്ങൾ രംഗത്തെത്തി. സ്ഥലങ്ങളുടെ പേരുമാറ്റിയാണ് പ്രതിഷേധം.

അവഥ് പുരി, നവ്നീത് നഗർ, അവഥ് വിഹാർ, മൻ സരോവർ തുടങ്ങിയ സ്ഥലങ്ങളുടെ പേരികൾ മാറ്റിയാണ് പ്രതിഷേധം. നരക് പുരി, കീചഡ് ന​ഗർ, ബഡ്ബു വിഹാർ, നാലാ സരോവർ, ഖിനോന ന​ഗർ എന്നിങ്ങനെയാണ് പ്രതിഷേധത്തിന്റെ ഭാ​ഗമായി നൽകിയ പേരു‌കൾ. ഓരോ സഥലങ്ങളും അഭിമുഖീകരിക്കുന്ന പ്രാഥമിക പ്രശ്‌നത്തെ എടുത്തുകാണിക്കുന്നതാണ് പേരുകൾ.

പ്രതിഷേധക്കാർ വിവിധയിടങ്ങളിൽ പുതി‍യ പേരുകൾ വെച്ച് ​ദിശാ ബോർഡുകളും സ്ഥാപിച്ചു. വാ‌ർത്താ ഏജൻസിയായ എ‌.എൻ.ഐ പുറത്തുവിട്ട ചിത്രങ്ങളിൽ ഇവർ സ്ഥാപിച്ച ദിശാ ​ബോർഡുകളും, ചെളിയും മാലിന്യ​ങ്ങളും നിറ‍ഞ്ഞ റോഡും കാണാം.

വിഷയം ഉന്നയിച്ച് ജില്ല ഭരണകൂടത്തിന് പരാതി നൽകിയെങ്കിലും പ്രതികരണം ഉണ്ടായല്ലെന്ന് നാട്ടുകാർ ആരോപിച്ചു. എം.പിമാർ, എം. എൽ.എമാർ തുടങ്ങിയവരെ ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ലെന്നും ചില രാഷ്ട്രീയക്കാർ വോട്ടിനായി മാത്രം വന്നുപോകുമെന്നും പ്രദേശവാസികളിലൊരാൾ പറഞ്ഞു.

Tags:    
News Summary - Agra locals ‘rename’ colony to protest bad roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.