ലഖ്നോ: ഏകീകൃത സിവിൽകോഡ് ഇന്ത്യയിൽ നടപ്പിലാക്കണമെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ഏകീകൃത സിവിൽകോഡ് കൊണ്ട് വരുന്നതിനെ യോഗി ആദിത്യനാഥ് സർക്കാർ അനുകൂലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരും ഏകീകൃത സിവിൽകോഡിനായി വാദിക്കുകയും അതിനെ സ്വാഗതം ചെയ്യുകയും വേണം. ഏകീകൃത സിവിൽകോഡ് യു.പിയിലെ ജനങ്ങൾക്ക് ആവശ്യമാണ്. ഇത് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
നേരത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമിയുടെ ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. രണ്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിനാൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് ധാമി ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കൾ 44ൽ ഇതിനെക്കുറിച്ച് പരാമർശമുണ്ട്. ഏകീകൃത സിവിൽകോഡ് ആളുകൾക്കിടയിൽ സമത്വം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.