നോട്ട്​ പിൻവലിക്കലിന്​ ശേഷം ബി.എസ്​.പിയുടെ അക്കൗണ്ടിലെത്തിയത് ​104 കോടി

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കൽ തീരുമാനത്തിന്​ ശേഷം   ബി.എസ്​.പി പാർട്ടി അക്കൗണ്ടിൽ എത്തിയത്​ 104 കോടി രൂപ. എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ട​േററ്റാണ്​ ഇത്​ സംബംന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. മായവതിയുടെ സഹോദര​​െൻറ അക്കൗണ്ടിൽ 1.43 കോടി രൂപയും നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്​.

ഡൽഹിയിലെ യൂണിയൻ ബാങ്കി​​െൻറ കരോൾ ബാഗ്​​ ശാഖയിൽ എൻഫോഴ്​സ്​മ​െൻറ്​ നടത്തിയ പരിശോധനക്കിടയിലാണ്​ ഇത്രയും തുക നിക്ഷേപിച്ചതായി കണ്ടെത്തിയത്​.  സംഭവത്തെക്കുറിച്ച്​ വിശദമായ പരിശോധന ആരംഭിച്ചതായി ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥർ അറിയിച്ചു. മായവതിയുടെ സഹോദരൻ ആനന്ദ്​കുമാർ മുമ്പ്​ തന്നെ ആദായ നികുതി വകുപ്പി​​െൻറ നിരീക്ഷണത്തിലായിരുന്നുവെന്ന്​ സൂചനകളുണ്ട്​. 2013 ജൂണിൽ ആനന്ദ്​കുമാറി​​െൻറ വീട്ടിലും സ്​ഥാപനങ്ങളിലും ആദായനികുതി വകുപ്പ്​ റെയ്​ഡ്​ നടത്തിയിരുന്നു.

നോട്ട്​ പിൻവലിക്കൽ തീരുമാനത്തെ തുടർന്ന്​ രാഷട്രീയ പാർട്ടികൾക്കും ബാങ്കുകളിൽ പഴയ നോട്ടുകൾ നിക്ഷേപിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. 20,000 രൂപക്ക്​ മുകളിലുള്ള  സംഭാവനകൾക്ക്​ രേഖകൾ സമർപ്പിക്കണമെന്നും നിർദേശമുണ്ട്​. 

Tags:    
News Summary - After Notes Ban, 104 Crores Added In Account Of Mayawati's Party: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.