യു.പിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ജനങ്ങൾക്ക് മോദിയിലുള്ള വിശ്വാസം -യോഗി

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മികച്ച വിജയം സൂചിപ്പിക്കുന്നത് ജനങ്ങളുടെ മോദിയോടുള്ള വിശ്വാസമാണെന്ന് യോഗി ആദിത്യനാഥ്. ഏഴ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ആറിലും ബി.ജെ.പി വിജയിച്ചതിനു പിന്നാലെയാണ് യോഗിയുടെ പ്രസ്താവന.

'2022ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇത് ഒരു സൂചനയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പൊതു വിശ്വാസമാണ് ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം. രാജ്യത്തെ ജനങ്ങൾക്ക് ബി.ജെ.പിയിൽ വിശ്വാസമുണ്ട്' - യോഗി പറഞ്ഞു.

ഏഴ് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റിൽ സമാജ് വാദി പാർട്ടിയാണ് ജയിച്ചത്. ബുലന്ദ്ഷഹർ, ബംഗാർമോ, ടൂണ്ഡ്ല, ദിയോറിയ, നൗഗാവ്, മൽഹാനി, ഘതാംപൂർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

Tags:    
News Summary - After Clear Mandate in UP Bypolls, CM Yogi Says BJP Will Repeat Victory in 2022 State Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.