ത്രിപുരയിൽ ബി.ജെ.പി വിജയിച്ചതിന് പിന്നാലെ 668 അക്രമസംഭവങ്ങളുണ്ടായെന്ന് സി.പി.എം

അഗർത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും ബി.ജെ.പി വിജയച്ചതിന് പിന്നാലെ സംസ്ഥാനനത്ത് 668 അക്രമസംഭവങ്ങൾ ഉണ്ടായെന്ന് സി.പി.എം. സംഭവത്തിൽ വിവിധയിടങ്ങളിലായി മൂന്ന് പേർ കൊല്ലപ്പെട്ടെന്നും നൂറിലധികം ആളുകൾക്ക് പരിക്കേറ്റെന്നും പാർട്ടി ആരോപിച്ചു. റബ്ബർ തോട്ടങ്ങളുൾപ്പെടെ വൻ തോതിൽ നശിപ്പിക്കപ്പെട്ടെന്നും സി.പി.എം ചൂണ്ടിക്കാട്ടി.

മാർച്ച് 2 മുതലുള്ള തുടർച്ചയായ അക്രമ സംഭവങ്ങളെ തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകൾ വീടുവിട്ട് കാട്ടിലും സംസ്ഥാനത്തിന് പുറത്തുമായി അഭയം പ്രാപിച്ചു. ബി.ജെ.പിയുടെ ഗുണ്ടകൾ നിരോധന ഉത്തരവുകൾ ലംഘിച്ച് ആളുകളെ ആക്രമിക്കുകയും അവരുടെ വീടുകളും സ്വത്തുക്കളും കത്തിക്കുകയും ചെയ്തെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.

ജിതേന്ദ്ര ചൗധരി, മുൻ മന്ത്രി തപൻ ചക്രബർത്തി, ഇടത് കൺവീനർ നാരായൺ കർ എന്നിവരുൾപ്പെടുന്ന സംഘം ത്രിപുരയിലെ സാഹചര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - After BJP's victory in Tripura, there were 668 incidents of violence, claims BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.