??????????? ??????? ???? ??????? ??????????

ചോദ്യം ചെയ്യലിനിടെ ഹണിപ്രീതിന്​ ​നെഞ്ചുവേദന; ആശുപത്രിയിലേക്ക്​ മാറ്റി

ഛണ്ഡിഗഢ്​:  ചൊവ്വാഴ്​ച അറസ്​റ്റിലായ ഗുർമീത്​ റാം റഹീമി​​െൻറ വളർത്തുമകൾ ഹണിപ്രീതിന്​ ചോദ്യം  ചെയ്യുന്നതിനിടെ നെഞ്ച്​ വേദന. തുടർന്ന്​ ഹണിപ്രീതിനെ പൊലീസ്​ ആശുപത്രിയിലേക്ക്​ മാറ്റി. എന്നാൽ ഹണിപ്രീതി​​െൻറ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ഡോക്​ടർമാർ അറിയിച്ചു.

 ഹണിപ്രീതിനെ ബുധനാഴ്​ച പുലർച്ചെ വരെ അന്വേഷണ സംഘം ചോദ്യം ചെയ്​തു. മൂന്ന്​ മണി വരെ ​ അന്വേഷണ സംഘം മൊഴിയെടുത്തുവെന്നാണ്​ റിപ്പോർട്ടുകൾ. രാജ്യദ്രോഹ കുറ്റം ഉൾപ്പടെ ചുമത്തിയാണ്​ പൊലീസ്​ ഹണിപ്രീതിനെതിരെ കേസെടുത്തിരിക്കുന്നത്​.

​​വിവാദ ആൾദൈവം ഗുർമീത്​ റഹീമിന്​ ബലാൽസംഘ കേസിൽ ശിക്ഷ വിധിച്ചതിനെ തുടർന്ന്​ പഞ്ച്​ഗുളയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കലാപങ്ങളുടെ മുഖ്യസൂത്രധാരക ഹണിപ്രീതാണെന്നാണ്​ പൊലീസി​​െൻറ നിഗമനം. ഗുർമീതിനെ കോടതിയിൽ നിന്ന്​ കടത്തികൊണ്ടു പോകാനും ഹണിപ്രീതും കൂട്ടരും ശ്രമിച്ചുവെന്നും ആരോപണമുണ്ട്​. സംഭവത്തിന്​ ശേഷം ഹണിപ്രീതിനെ ചൊവ്വാഴ്​ചയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

Tags:    
News Summary - After Arrest, Honeypreet Insan Questioned Till 3 Am At Police Station–india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.