ബാങ്ക്​ ഇടപാടുകൾക്കും ആദായ നികുതിക്കും ആധാർ നിർബന്ധമാക്കരുതെന്ന്​ കോൺഗ്രസ്​

ന്യൂഡൽഹി: ബാങ്ക് ഇടപാടുകൾക്കും ആദായ നികുതി റിേട്ടണനും ആധാർ നിർബന്ധമാക്കുന്നതിനെതിരെ കോൺഗ്രസ്. ജി.എസ്.ടി ബില്ലിൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസ് എം.പി പി.ചിദംബരമാണ് ആധാർ നിർബന്ധമാക്കുന്നതിൽ ആശങ്കയറിയിച്ച് രംഗത്തെത്തിയത്. 

ആധാർ വിവരങ്ങൾ ചോർത്താനുള്ള സാധ്യത നിലനിൽക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ബാങ്ക് ഇടപാടുകൾക്കും ആദായആ്വനികുതി റിേട്ടണിനും എങ്ങനെ ആധാർ നിർബന്ധമാക്കുമെന്ന് ചിദംബരം ചോദിച്ചു.  യു.എസ് പ്രതിരോധ ആസ്ഥാനം പ​െൻറഗണി​െൻറ രഹസ്യം വരെ ചോർന്ന സാഹചര്യത്തിൽ ആധാർ ലിങ്ക് ചെയ്യുന്നതിലൂടെ വ്യക്തിയുടെ സ്വകാര്യത എങ്ങനെ ഉറപ്പുവരുത്താനാവുമെന്ന് ചിദംബരം ചോദിച്ചു.

എന്നാൽ ചിദംബരത്തതി​െൻറ പ്രസ്താവനക്ക് മറുപടിയുമായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്തെത്തി. ആധാർ ഇല്ലെങ്കിലും പ​െൻറഗണിലെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടുമെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഹാക്കിങിനുള്ള കാരണം ആധാറല്ല. ഹാക്കിങ് എവിടെ വേണമെങ്കിലും സംഭവിക്കാമെന്നും ജെയ്റ്റ്ലി പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ആധാർ കാർഡ് വിവരങ്ങൾ ചോർന്നത് ചിദംബരം ചൂണ്ടിക്കാണിച്ചു. ആധാർ ഏജന്‍സി വഴിയാണ് ധോണിയെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങൾ ചോര്‍ന്നത്. ധോണിയോടുള്ള ആരാധന മൂത്ത് താരത്തിൻെറയും കുടുംബത്തിൻെറയും ആധാര്‍ രേഖകൾ ഏജന്‍സി ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് ആധാർ നിർബന്ധമാക്കുന്നതിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. അതേ സമയം ധോണിയുടെ വ്യക്തിഗത വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്ന് വാർത്ത വിനിമയ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു.

Tags:    
News Summary - adhar card mandetory for it and bank transactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.