ഓഹരികൾ കൈമാറുന്നതിന് തടയാനുള്ള എൻ.ഡി.ടി.വിയുടെ നീക്കങ്ങൾ നിയമസാധുതയില്ല -അദാനി

മുംബൈ: ഓഹരികൾ കൈമാറുന്നത് തടയാനുള്ള എൻ.ഡി.ടി.വിയുടെ നീക്കങ്ങൾക്ക് നിയമപരമായി സാധുതയില്ലെന്ന് അദാനി എന്റർപ്രൈസസ്. ഇതിനായി എൻ.ഡി.ടി.വി പ്രൊമോട്ടർമാരുടെ കമ്പനിയായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ് ഉയർത്തുന്ന വാദങ്ങൾ തള്ളികൊണ്ടാണ് അദാനിയുടെ പ്രതികരണം. കരാർ പ്രകാരം തങ്ങൾക്ക് കൈമാറാുള്ള ഓഹരികൾ എത്രയും പെട്ടെന്ന് നൽകണ​മെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.

2020 നവംബറിൽ സെബി ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്നതിന് എൻ.ഡി.ടി.വി പ്രൊമോട്ടർമാർക്ക് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്കിന്റെ ചുവടുപിടിച്ച് അദാനിക്ക് ഓഹരി കൈമാറാനാവില്ലെന്നാണ് എൻ.ഡി.ടി.വി പ്രൊമോട്ടർമാരുടെ വാദം.

കരാർ വ്യവസ്ഥ പാലിക്കുന്നത് സെബി വിലക്കിന്റെ ലംഘനമാവില്ല. ​പ്രണോയ് റോയിയുടേയും രാധിക റോയിയുടേയും ഓഹരികളുടെ നേരിട്ടുള്ള വ്യാപാരം നടത്തുന്നില്ല. വി.സി.പി.എല്ലിന് ആർ.ആർ.പി.ആർ കരാർ പ്രകാരം നൽകാമെന്ന് അറിയിച്ച ഓഹരികളുടെ വ്യാപാരമാണ് നടക്കുന്നത്. അതുകൊണ്ട് ആർ.ആർ.പി.ആർ ഉടൻ കരാർ വ്യവസ്ഥ പാലിക്കാൻ തയാറാകണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.

Tags:    
News Summary - Adani Replay on NDTV Promoter comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.