ഇഫ്താർ വിരുന്നിലും പ്രാർഥനയിലും പങ്കെടുത്ത് നടൻ വിജയ്

ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ റോയൽപ്പേട്ടയിലെ വൈ.എം.സി.എ ഗ്രൗണ്ടിൽ തമിഴക വെട്രി കഴകം പാർട്ടിയാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാപകനും മേധാവിയുമായ അദ്ദേഹം മുസ്ലിം സഹോദരങ്ങൾക്കൊപ്പം വിരുന്നിൽ പങ്കെടുക്കുന്ന ദൃശ്യം ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വെളുത്ത വസ്ത്രവും തൊപ്പിയും ധരിച്ചാണ് വിജയ് പരിപാടിയിൽ പങ്കെടുത്തത്.

ഒരു ദിവസം പൂർണമായും ഉപവാസം സ്വീകരിച്ചാണ് വിജയ് ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്. 3000ലേറെ ആളുകൾ പങ്കെടുത്ത ചടങ്ങിൽ 15 പള്ളികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സാധാരണക്കാരായ ആയിരക്കണക്കിനാളുകൾക്ക് വിരുന്നൊരുക്കുകയും ചെയ്തു.

2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് വിജയ്. എ.ഐ.എ.ഡി.എം.കെയുമായി സഖ്യം ചേരാതെ സ്വതന്ത്രമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചതായി റിപ്പോർട്ടുകൾ പറ‍യുന്നു.

ദളപതിയുടെ അവസാന ചിത്രം 'ജനനായകൻ' റിലീസിനൊരുങ്ങുകയാണ്. കരിയറിലെ മികച്ച ഉയരത്തിലെത്തി നിൽക്കുമ്പോഴാണ് താരം സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

Tags:    
News Summary - Actor Vijay attends Iftar party and prayers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.