Posted On
date_range Updated On
date_range ചെക്ക് കേസ്: ശരത് കുമാറിനും ഭാര്യക്കും ഒരു വർഷം തടവ്
ചെന്നൈ: തമിഴ് സിനിമ നടൻ ശരത് കുമാറിനും ഭാര്യ രാധിക ശരത് കുമാറിനും ഒരു വർഷം തടവ് ശിക്ഷ. ചെക്ക് കേസിലാണ് തടവ് ശിക്ഷ. 2019ൽ മദ്രാസ് ഹൈകോടതി ഇവർക്കെതിരായ രണ്ട് ചെക്ക് കേസുകൾ റദ്ദാക്കാൻ വിസമ്മതിച്ചിരുന്നു.
സിനിമ നിർമാണത്തിന് പണം കടമായി നൽകുന്ന റാഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ശരത് കുമാറിേന്റയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള മാജിക് ഫ്രൈയിംസ് പണം വാങ്ങിയിരുന്നു. 2014ലായിരുന്നു പണമിടപാട്.
ഇതിന് പകരമായി തീയതി ചേർക്കാത്ത ചെക്കുകൾ ശരത് കുമാർ നൽകുകയും ചെയ്തിരുന്നു. 2017ൽ ഈ ചെക്കുകൾ മടങ്ങിയതോടെയാണ് റാഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കേസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.