Posted On
date_range Updated On
date_range കൊറോണ സംശയം: സുനിത കൃഷ്ണൻ നിരീക്ഷണത്തിൽ
ഹൈദരബാദ്: കൊറോണ വൈറസ് ബാധിച്ചുവെന്ന സംശയത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തക സുനിത കൃഷ്ണൻ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ നിരീക്ഷണത്തിൽ. ഞായറാഴ്ച വൈകുന്നേരം ബാങ്കോക്കിൽ നിന്ന് തിരിച്ചെത്തിയ സുനിത കൃഷ്ണൻ നേരിയ പനിയും ചുമയും ഉള്ളതിനാൽ സ്വയം ആശുപത്രിയിലെത്തുകയായിരുന്നു.
അതേസമയം, െകാറോണ വൈറസിനെതിരെ വേണ്ടത്ര ജാഗ്രത ഗാന്ധി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന വിമർശവുമായി അവർ ട്വീറ്റ് ചെയ്തു. ആശുപത്രിയിലെത്തിയ സുനിതയെ രണ്ട് മണിക്കൂറോളം കഴിഞ്ഞ് മാത്രമാണ് പരിശോധിച്ചത്. വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞാണ് ലാബ് പരിശോധനക്കായി സാമ്പിൾ ശേഖരിച്ചതെന്നും അവർ പറഞ്ഞു.
പരിശോധനക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും ഫലം നാളെ ലഭിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.