Posted On
date_range Updated On
date_range സാമൂഹികപ്രവർത്തകൻ ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കൽ സുപ്രീംകോടതി നീട്ടി
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കൽ നീട്ടി സുപ്രീംകോടതി. ഫെബ്രുവരി 17വരെയാണ് നീട്ടിയത്. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വീട്ടുതടങ്കൽ നീട്ടിയത്.
ബെഞ്ച് കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. നവംബർ 18നാണ് ഗൗതം നവ്‌ലാഖയെ സുപ്രീംകോടതി വീട്ടുതടങ്കലിൽ വിട്ടത്. വീട്ടുതടങ്കൽ അനുവദിച്ച പ്രത്യേക കോടതി വിധിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. ഗൗതം നവ്‌ലാഖയുടെ അരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ചാണ് വീട്ടുതടങ്കലിലേക്ക് മാറ്റിയത്.
2017ൽ ഡിസംബർ 31ന് പൂണെയിൽ നടന്ന എൽഗാർ പരിഷത്ത് സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും ഇത് ഭീമ കൊറേഗാവ് സംഘർഷത്തിലേക്ക് നയിച്ചു എന്നുമാണ് നവ്‌ലാഖക്കെതിരെയുള്ള കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.