നികുതി വരുമാനത്തിൽ വൻ ഇടിവ്​; ദൈവത്തി​െൻറ കളിയെന്ന്​ നിർമല സീതാരാമൻ

ന്യൂഡൽഹി: ഈ സാമ്പത്തിക വർഷം രാജ്യത്തെ നികുതിവരുമാനത്തിൽ 2.35 ലക്ഷം കോടി കുറഞ്ഞത്​ 'ദൈവത്തി​െൻറ കളി'യാണെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്​.ടി കൗൺസിലി​െൻറ 41ാമത്​ യോഗത്തിന്​ ശേഷമാണ്​ ഈ പ്രതികരണം.

''ഈ വർഷം നാം അസാധാരണമായ ഒരു സാഹചര്യമാണ്​ നേരിടുന്നത്​. ദൈവത്തി​െൻറ പ്രവൃത്തിയെ​ അഭിമുഖീകരിക്കുന്നതിനാൽ ഞെരുക്കം അനുഭവിക്കേണ്ടിവരും' ധനമന്ത്രി പറഞ്ഞു. വരുമാനം കുറഞ്ഞിട്ടും ഈ സാമ്പത്തികവർഷം 1.65 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക്​ ജി.എസ്​.ടി നഷ്​ടപരിഹാരമായി നൽകിയെന്നും ധനമന്ത്രി പറഞ്ഞു.

ജി.എസ്​.ടി കൗൺസിലി​െൻറ ധാരണപ്രകാരം നികുതിവരുമാനത്തി​െൻറ നിശ്​ചിത വിഹിതം സംസ്​ഥാനങ്ങൾക്ക്​ നൽകണം. എന്നാൽ, ഇത്​ ഏറെക്കാലമായി മുടങ്ങിയതോടെ സംസ്​ഥാനങ്ങൾ പ്രതിസന്ധിയിലായിരുന്നു. ഇവരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ജി.എസ്.ടി കൗൺസിൽ ഇന്ന്​ യോഗം ചേർന്നത്. തങ്ങൾക്ക്​ ലഭിക്കാനുള്ള ജി.എസ്.ടി കുടിശ്ശിക നൽകാൻ കേന്ദ്രത്തിന് നിയമപരമായ ബാധ്യതയുണ്ടെന്ന്

ബി.ജെ.പി ഒഴികെയുള്ള പാർട്ടികളും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾ പറഞ്ഞു. എന്നാൽ, നികുതി പിരിവ്​ കുറഞ്ഞതിനാൽ അത്തരം ബാധ്യതയില്ലെന്നാണ്​ കേന്ദ്രത്തി​െൻറ നിലപാട്​.

കോവിഡ്​ പശ്​ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ വരുമാന നഷ്​ടം പിന്നീട്​ ചർച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. നികുതി നഷ്​ടം ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക്​ റിസർവ്​ ബാങ്ക്​ വഴി കൂടുതൽ കടമെടുക്കാമെന്നും അവർ വ്യക്​തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.