കോവിഡ് പരിശോധന: സ്വകാര്യ ലാബുകൾക്ക്​ അനുമതി നൽകും

ന്യൂഡൽഹി: കോവിഡ്​ ബാധ സംശയിക്കുന്നവരുടെ എണ്ണം കൂടുന്നതിനെ തുടർന്ന്​ സ്വകാര്യലാബുകൾക്ക്​ പരി​ശോധിക്കാൻ അനുമതി നൽകാൻ തീരുമാനം.
അംഗീകാരമുള്ള ലാബുകൾക്കായിരിക്കും അനുമതി നൽകുകയെന്നും രാജ്യത്ത്​ 60ഓളം ലാബുകൾ നാഷനൽ അക്രഡിറ്റേഷൻ ബോർഡ്​ ഫോർ ലബോറട്ടറീസി​​​െൻറ അംഗീകാ​രത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും ഐ.സി.എം.ആർ ഡയറക്​ടർ ജനറൽ ഡോ. ബൽറാം ഭാർഗവ അറിയിച്ചു.

നിലവിൽ സർക്കാർ ലാബുകൾക്ക്​ മാത്രമാണ്​ കോവിഡ്​ പരി​ശോധിക്കാൻ അനുമതി. ഇവിടെ 5000ത്തോളം സാമ്പിളുകൾ മാത്രമേ ഒരു ദിവസം പരിശോധിക്കാനാകൂ. ഒരു ലാബിൽ ദിവസവും 60 മുതൽ 70 വരെ സാമ്പിളുകൾ പരിശോധിക്കാനേ കഴിയൂ.

ഏതെങ്കിലും തരത്തിൽ രോഗലക്ഷണമുള്ള വിദേശത്തുനിന്നെത്തിയവരുടെയും അടുത്ത്​ സമ്പർക്കം പുലർത്തിയവരുടെയും സാമ്പികളാണ്​ അടിയന്തരമായി ഇപ്പോൾ പരിശോധിക്കുന്നത്​. എന്നാൽ രോഗബാധിതരുടെ എണ്ണം ഇനിയും കൂടുമെന്ന കണക്കൂകൂട്ടലിലാണ്​ പുതിയ തീരുമാനം.

Tags:    
News Summary - Accredited Private Labs to be Allowed to Test for Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.