അപകട മരണങ്ങളും അവയവ റാക്കറ്റുകളും, പിണറായിയുടെ കത്തിൽ പറയുന്നത്

ചെന്നൈ: സേലത്ത് അപകടത്തിന് ഇരയായ ഒരു മലയാളി യുവാവിന്‍റെ മരണത്തിൽ അവയവ റാക്കറ്റിന്‍റെ സാന്നിധ്യമുണ്ടെന്ന നിഗമനം ദുരൂഹതകൾ ഉയർത്തുന്നു. രണ്ടാഴ്ച മുൻപ് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലെ വിവരങ്ങളാണ് ഇതേക്കുറിച്ചുള്ള സംശയങ്ങൾ ജനിപ്പിക്കുന്നത്. അപകടത്തിൽ മരിച്ച മലയാളി യുവാവിനെ ചികിത്സിച്ചത് സേലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇവിടത്തെ അധാർമികമായ ചികിത്സാ രീതിയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രെയ്ൻ ഡെത്ത് സംഭവിച്ച മണികണ്ഠനെ വെന്‍റിലേറ്ററിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൂന്ന് ലക്ഷത്തോളം വരുന്ന  ബില്ലടക്കാൻ കുടംബത്തിന് കഴിവുണ്ടായിരുന്നില്ല. ഇതിനിടെയാണ് അഭിഭാഷകനെന്ന് അവകാശപ്പെട്ട് ഒരാൾ പ്രത്യക്ഷപ്പെട്ട് പ്രധാനപ്പെട്ട അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം ബന്ധുക്കളെക്കൊണ്ട് ഒപ്പിടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒരു രേഖകളും ബന്ധുക്കൾക്ക് നൽകിയതുമില്ല. ഒരു സാംസ്കാര സമൂഹത്തിനും യോജിച്ചതല്ല ഈ പ്രവൃത്തി. എല്ലാ ഇരകൾക്കും ജീവൻ സഹായിക്കാനാവശ്യമായ ചികിത്സ നൽകേണ്ടതുണ്ട്. നിരാലംബരായ ഇരകളെ വസ്തുക്കളായി കാണരുത് എന്നും പിണറായി വിജയൻ കത്തിൽ പറയുന്നു.

ഉടൻതന്നെ തമിഴ്നാട് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. സേലത്ത് വിനായക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം നടന്നത്. അവയവ ദാനത്തിന് മുൻപ് ബന്ധുക്കൾക്ക് കൗൺസിലിങ് നൽകിയതായും സമ്മത പത്രത്തിൽ ബന്ധുക്കൾ ഒപ്പിട്ടതായും ആശുപത്രി അധികൃതർ പറഞ്ഞു. 

എന്നാൽ മണികണ്ഠൻ വെന്‍റിലേറ്റിൽ കഴിയവെ തന്നെ അധികൃതർ അവയവ ദാനത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നതായി മണികണ്ഠന്‍റെ ബന്ധുവായ ഹരി പറഞ്ഞു. ഇത് നിരസിച്ചതോടെയാണ് വലിയൊരു തുകയുടെ ബില്ലടക്കണമെന്ന് അധികൃതർ വാശി പിടിച്ചത്. തങ്ങളുടെ നിസ്സഹായവസ്ഥ മുതലെടുത്ത് അവയവ ദാനത്തിനുവേണ്ടി നിർബന്ധം പിടിക്കുകയായിരുന്നു അവർ. അവയവ ദാനം സൗജന്യമായി നടത്തേണ്ടതാണെന്നും അവിടത്തെ ഡോക്ടർമാർ പറഞ്ഞു.

വെന്‍റിലേറ്ററിൽ നിന്നും മാറ്റിയ അവസ്ഥയോട് എങ്ങനെയാണ് മണികണ്ഠൻ  പ്രതികരിക്കുന്നത് എന്ന് മനസ്സിലാക്കാനായിരുന്നു തങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ അവർ അനുമതിയില്ലാതെ എല്ലാം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് നിമിഷങ്ങൾക്കകം ബില്ല് സെറ്റിൽ ചെയ്തു. മൃതദേഹം സൗജന്യമായി വീട്ടിലെത്തിച്ച് തന്നുവെന്നും ഹരി പറഞ്ഞു.

സംഭവങ്ങളെല്ലാം ദുരൂഹത ഉയർത്തുന്നതാണ്. അപകടം നടന്ന് 120 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ട കാര്യമെന്ത് എന്നാണ് മണികണ്ഠന്‍റെ കുടംബാംഗങ്ങളും മുഖ്യമന്ത്രിയും ഉയർത്തുന്ന കാതലായ ചോദ്യം.

Tags:    
News Summary - Accident Victim’s Case Raises Suspicions of Organ Transplant Scam in Tamil Nadu-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.