പൊലീസിനെതിരെ അധിക്ഷേപ പരാമർശം: രാജസ്ഥാൻ സഹകരണ സഹമന്ത്രി ഗൗതം കുമാർ ദാക്കിനെതിരെ കേസെടുത്തു

ജയ്പുർ: പൊതുസ്ഥലത്ത് വെച്ച് പൊലീസിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രാജസ്ഥാൻ സഹകരണ സഹമന്ത്രി ഗൗതം കുമാർ ദാക്കിനെതിരെ കേസെടുത്തു. പൊലീസുകാരെ മന്ത്രി ചീത്തവിളിക്കുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പ് സമൂഹമാധ‍്യമത്തിൽ പ്രചരിച്ചതിനെത്തുടർന്ന് ചിത്തോർഗഢിലെ ദുംഗ്ല പൊലീസാണ് കേസെടുത്തത്. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അവകാശപ്പെട്ട് മന്ത്രി രംഗത്തെത്തി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി ബി.എന്‍.എസിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എസ്.എച്ച്.ഒ ഷൈത്താൻ സിങ് നൽകിയ എഫ്.ഐ.ആർ പ്രകാരംഅദ്ദേഹം പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്ത് മന്ത്രി ഫോണിൽ വിളിച്ച് പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. വിഷ്ണു കുമാർ, ലക്ഷ്മിനാരായണൻ എന്നീ രണ്ട് കോൺസ്റ്റബിൾമാരെക്കുറിച്ച് മന്ത്രി തന്നോട് ചോദിച്ചതായും അവരെ തന്റെ മുന്നിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടതായും എസ്.എച്ച്. ഒ അവകാശപ്പെട്ടു. കോൺസ്റ്റബിൾമാർ എത്തിയപ്പോൾ പൊതുജനങ്ങൾക്ക് മുന്നിൽ വെച്ച് മന്ത്രി അവരെ അധിക്ഷേപിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തതായാണ് പരാതി.

Tags:    
News Summary - Abusive remarks against the police: Case registered against Rajasthan Minister of State for Cooperation, Gautam Kumar Dak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.