ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്രോയി ഡൽഹി മേയർ

ന്യൂഡൽഹി: ബി.ജെ.പിയുടെ തന്ത്രങ്ങളെല്ലാം മറികടന്ന് ഡൽഹി മുൻസിപ്പൽ കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ആം ആദ്മി പാർട്ടി (ആപ്) പിടിച്ചെടുത്തു. ബുധനാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ആപ്പിന്‍റെ ഷെല്ലി ഒബ്രോയി 150 വോട്ടുകള്‍ നേടി മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഡല്‍ഹി ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്രോയി ഡല്‍ഹി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രഫസറായിരുന്നു. ആലെ മുഹമ്മദ് ഇഖ്ബാലാണ് ഡെപ്യൂട്ടി മേയർ. 147 വോട്ടുകൾ ലഭിച്ചു. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബി.ജെ.പിക്ക് 116 വോട്ടുകൾ വീതമാണ് ലഭിച്ചത്. കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ആപ്പിന്‍റെ രണ്ട് വോട്ടുകൾ അസാധുവായി.

മേയറെ തെരഞ്ഞെടുക്കാൻ ജനുവരി ആറിന് കൗൺസിൽ യോഗം ചേർന്നിരുന്നു. എന്നാൽ, ബി.ജെ.പി കൗൺസിലറെ വരണാധികാരിയായി നിശ്ചയിച്ചതും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞ ചെയ്യാൻ വിളിച്ചതും കൂട്ടയടിയിൽ കലാശിച്ചതോടെ പാതിവഴിയിൽ പിരിഞ്ഞു. ജനുവരി 24ന് ചേർന്ന രണ്ടാം യോഗവും ബഹളത്തിൽ കലാശിക്കുകയായിരുന്നു. 

Tags:    
News Summary - AAP's Shelly Oberoi is new Delhi mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.