ഡൽഹി മദ്യനയക്കേസ്: സഞ്ജയ് സിങ്ങിന് രണ്ട് കോടി രൂപ പ്രതിഫലം ലഭിച്ചതായി ഇ.ഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനെ ഇ.ഡി ചോദ്യം ചെയ്തു. മദ്യനയത്തിന്റെ മുഖ്യസൂത്രധാരൻ രാജ്യസഭ എം.പിയായ സഞ്ജയ് സിങ് ആണെന്നാണ് ഇ.ഡിയുടെ വാദം. ഇദ്ദേഹത്തെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് കോടതി.

ബിസിനസുകാരൻ സഞ്ജയ് സിങ്ങിന് രണ്ടുകോടി രൂപ കൈമാറിയെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്. ബിസിനസുകാരൻ ദിനേഷ് അറോറയടക്കം കേസിലെ നിരവധി പ്രതികളുമായി സഞ്ജയ് സിങ്ങിന് അടുത്ത ബന്ധമുണ്ടെന്നും ഇ.ഡി ആരോപിച്ചു. മദ്യനയത്തിലൂടെ സ്വകാര്യ വ്യക്തികളിൽ നിന്ന് ആനുകൂല്യം പറ്റുന്നത് തുടർന്നുകൊണ്ടുപോകാനുള്ള ക്രിമിനൽ ഗൂഢാലോചനയാണ് സഞ്ജയ് സിങ് നടത്തിയതെന്ന് അന്വേഷണ ഏജൻസി കോടതിയിൽ നൽകിയ അപേക്ഷയിൽ സൂചിപ്പിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തതായും അറോറയുടെ ജീവനക്കാരനായ സർവേഷ് ആണ് പണം കൈമാറിയതെന്നും കുറ്റം തെളിയിക്കാനുള്ള ലിങ്കുകളാണ് ഇതെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു. പ്രത്യേക ജഡ്ജി എം.കെ. നാഗ്പാൽ ആണ് സഞ്ജയ് സിങ്ങിനെ ഒക്ടോബർ 10 വരെ കസ്റ്റഡിയിൽ വിട്ടത്.

Tags:    
News Summary - AAP's Sanjay Singh being questioned, agency claims he received ₹ 2 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.