File Photo

രാജ്യവ്യാപക പ്രതിഷേധത്തിന് എ.എ.പി; ബി.ജെ.പി ഓഫിസുകളിലേക്ക് മാർച്ച് നടത്തും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെ‌ജ്‌രിവാളിനെ മദ്യനയക്കേസിൽ കുറ്റമാരോപിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി. എല്ലാ ബി.ജെ.പി ഓഫിസുകളിലേക്കും മാർച്ച് സംഘടിപ്പിക്കാൻ പാർട്ടി ആഹ്വാനം ചെയ്തു. ഇതേത്തുടർന്ന്, ഡൽഹിയിൽ ഉൾപ്പെടെ ബി.ജെ.പി ഓഫിസുകൾക്ക് സുരക്ഷയേർപ്പെടുത്തി.


കെ‌ജ്‌രിവാളിന്‍റെ അറസ്റ്റിൽ വ്യാപക പ്രതിഷേധമുയരുകയാണ്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ബി.ജെ.പിയുടെ വേട്ടയാടലിന്‍റെ ഭാഗമാണെന്നും ആരോപിച്ച് ഇൻഡ്യ മുന്നണിയിലെ വിവിധ കക്ഷികൾ രംഗത്തെത്തി. ആം ആദ്മി പാർട്ടി പ്രവർത്തകർ ഡൽഹിയിൽ കനത്ത പ്രതിഷേധം തുടരുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കെ‌ജ്‌രിവാളിന്‍റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും.


അതേസമയം, അറസ്റ്റിനെ തുടർന്ന് കെ‌ജ്‌രിവാളിന്‍റെ ഹരജി വെള്ളിയാഴ്ച രാവിലെ സുപ്രീം കോടതി പരിഗണിച്ചേക്കും. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന എ.എ.പി അഭിഭാഷകരുടെ ആവശ്യം ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു. എന്നാൽ, ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കെജ്രിവാളിന്റെ കസ്റ്റഡി ആവശ്യപ്പെടാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നീക്കം.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി 9.15ഓ​​ടെയാണ് ഇ.​​ഡി സം​​ഘം കെ​​ജ്​​​രി​​വാ​​ളിനെ വ​​ീട്ടിലെ​​ത്തി ​അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഡൽഹി മദ്യനയ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.​​ഡി നേ​​ര​​ത്തേ ഒ​​മ്പ​​തു​​വ​​ട്ടം ന​​ൽ​​കി​​യ സ​​മ​​ൻ​​സു​​ക​​ൾ കെ​​ജ്​​​രി​​വാ​​ൾ അ​​വ​​ഗ​​ണി​​ച്ചി​​രു​​ന്നു. ഇ.​​ഡി സ​​മ​​ൻ​​സു​​ക​​ൾ ചോ​​ദ്യം​ചെ​​യ്ത്​ കെ​​ജ്​​​രി​​വാ​​ൾ ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി​​യെ സമീപിക്കുകയും ചെയ്തു. അ​​റ​​സ്റ്റ്​ അ​​ട​​ക്കം അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യു​​ടെ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ളി​​ൽ​നി​​ന്ന്​ കെ​​ജ്​​​രി​​വാ​​ളി​​ന്​ സം​​ര​​ക്ഷ​​ണം ന​​ൽ​​കാ​​ൻ ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി വി​​സ​​മ്മ​​തി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​റ​​സ്റ്റ്. പ​ദ​വി​യി​ലി​രി​ക്കെ അ​റ​സ്റ്റി​ലാ​കു​ന്ന ആ​ദ്യ മു​ഖ്യ​മ​ന്ത്രി​യാ​ണ് കെ​ജ്‍രി​വാ​ൾ. 

Tags:    
News Summary - AAP's protest against Arvind Kejriwal's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.